അച്ഛന്റെയും ചേട്ടന്റെയും ചുവട് പിടിച്ച് വിസ്മയ മോഹൻലാലും സിനിമാ രംഗത്തേക്ക് ; സിനിമയിലേക്ക് എത്തുന്നത് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിലൂടെ
സ്വന്തം ലേഖകൻ
കൊച്ചി : മോഹൻലാലിന്റെയും പ്രണവ് മോഹൻലാലിന്റെയും ചുവട് പിടിച്ച് വിസ്മയ മോഹൻലാലും സിനിമയിൽ എത്തുന്നു. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിലൂടെയായിരിക്കും വിസ്മയ സിനിമാ രംഗത്തേക്ക് എത്തുക.
എന്നാൽ അച്ഛനെയും ചേട്ടനെയും പോലെ അഭിനേത്രി ആയല്ല അച്ഛനൊപ്പം സംവിധാന സഹായി ആയിട്ടായിരിക്കും വിസ്മയ പ്രവർത്തിക്കുക. നിർമാതാവും മോഹൻലാലിന്റെ സുഹൃത്തുമായ ജി സുരേഷ് കുമാറാണ് ഇത് വെളിപ്പെടുത്തിയത്. സുരേഷ് കുമാറിന്റെ മൂത്ത മകൾ രേവതിയും ഈ ചിത്രത്തിൽ സംവിധാന സഹായി എത്തുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തേ പ്രണവ് മോഹൻലാലും സിനിമയിൽ അസിസ്റ്റന്റ് ഡയറ്ര്രകറായി പ്രവർത്തിച്ചിരുന്നു. ഇതിന് ശേഷമാണ് നായകനായി അരങ്ങേറിയത്.
കഴിഞ്ഞ വർഷമാണ് തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ് മോഹൻലാൽ പ്രഖ്യാപിച്ചത്. വൻ മുതൽ മുടക്കിൽ ഒരുങ്ങുന്ന ഈ 3ഡി ഫാന്റസി ചിത്രമായ ബറോസ് ഇന്ത്യയിലെ പോർച്ചുഗീസ് കടന്നുവരവിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന മാന്ത്രിക കഥയാണ് പറയുന്നത്.