പാചകവാതകത്തിന്റെ ലഭ്യതക്കുറവ്; വിഷുസദ്യ ഒരുക്കാൻ കഴിയാതെ കാറ്ററിംഗ് സ്ഥാപനങ്ങൾ

Spread the love

ആലപ്പുഴ: പാചകവാതകത്തിന്റെ ലഭ്യതക്കുറവ് കാരണം കാറ്ററിംഗ് സ്ഥാപനങ്ങളും പ്രതിസന്ധിയിൽ.ഓർഡർ അനുസരിച്ച് വിഷുസദ്യ ഒരുക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്.

video
play-sharp-fill

പാചകവാതകം പൂർണമായി ഒഴിവാക്കി വിറക് അടുപ്പിനെ ആശ്രയിക്കാമെന്നുവച്ചാൽ അതിന്റെ പ്രശ്നങ്ങൾ വേറെയാണെന്ന് കാറ്ററിംഗ് സ്ഥാപന ഉടമകൾ പറയുന്നു.

വിറക് അടുപ്പിൽ പാകം ചെയ്യുമ്പോൾ കൃത്യസമയത്ത് ഓർഡറുകൾ നൽകാൻ സാധിക്കാതെവരും. ഗ്യാസിലേതുപോലെ തീ കൂട്ടിയും കുറച്ചും വയ്ക്കാനുള്ള സാഹചര്യം കുറവാണ്.തൊഴിലാളികളും കൂടുതലായി വേണ്ടിവരും. ഇത് അധിക സാമ്പത്തിക ബാദ്ധ്യതയ്ക്ക് ഇടയാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചോറ്, അവിയൽ എന്നിവയുടെ അടക്കം വേവ് കൃത്യമായി ശ്രദ്ധിച്ചില്ലെങ്കിൽ വെന്ത് പോകും. പുക ചുവയും വരാൻ സാദ്ധ്യതയുണ്ട്. ഇതുകാരണമാണ് വിഷു സദ്യയുടെ ഓർഡർ എടുക്കാൻ മടിക്കുന്നത്. ഗ്യാസ് അടുപ്പിൽ ഒരു സ്റ്റൗവിൽ തന്നെ മൂന്നും നാലും അടുപ്പുകൾ ഉണ്ടാവും.

എന്നാൽ വിറക് അടുപ്പിൽ ഒരെണ്ണം പാകം ചെയ്ത് മാറ്റിയാൽ മാത്രമേ അടുത്ത വിഭവം പാകം ചെയ്യാൻ സാധിക്കൂ. ആഴ്ചയിൽ രണ്ട് സിലിണ്ടറുകൾ മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്.

വിവാഹ സീസൺ ആയതിനാൽ ഇതുകൊണ്ട് കാര്യമില്ല. 500 പേരുടെ സദ്യയ്ക്ക് കുറഞ്ഞത് മൂന്ന് സിലിണ്ടർ എങ്കിലും വേണ്ടിവരുമെന്നും കാറ്ററിംഗ് സ്ഥാപനത്തിന്റെ ഉടമകൾ പറയുന്നു.