
ശ്രീകൃഷ്ണ ഭഗവാനെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിച്ച് ചേർത്തലയിലെ ഹോട്ടല്‍ ഉടമ പ്രചരിപ്പിച്ച പരസ്യത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
വിളമ്പി വെച്ച കുഴി മന്തിക്കും ചിക്കനും മുന്നില്‍ അതിലേക്ക് കൊതിയോടെ നോക്കി ഇരിക്കുന്ന കൃഷ്ണന്റെ ചിത്രം വെച്ചായിരുന്നു പരസ്യം. ചേർത്തല വടക്കേ അങ്ങാടിക്കവല സെൻട്രല്‍ ജുമമസ്ജിദിന് സമീപം പ്രവർത്തിക്കുന്ന മെഹ്ർ എന്ന സ്ഥാപനമാണ് വർഗീയ വിദ്വേഷം ജനിപ്പിക്കുന്ന പരസ്യവുമായി രംഗത്തെത്തിയത്.
ചേർത്തലയിലെ മുസ്ലിം ലീഗ് നേതാവിന്റെ മകന്റെ ഉടമസ്ഥതയിലുള്ളതാണ് വിവാദ ഹോട്ടല്‍. ഇന്ന് ഹോട്ടലിന് മുന്നില്‍ വി.എച്ച്.പി അടക്കമുള്ള ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരങ്ങള്‍ നടക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് അന്യമതസ്ഥരുടെ ആരാധനാ മൂർത്തിയുമായി ബന്ധപ്പെട്ട ഒരു സംഭവമായിരുന്നുവെങ്കില്‍ ഇന്ന് കേരളത്തില്‍ എന്തായിരുന്നു സംഭവിക്കുന്നത്. എത്ര മാത്രം ഗതികേടാണ് കേരളത്തിലെ ഹിന്ദു അനുഭവിക്കുന്നത് എന്നതിന്റെ തെളിവാണിത്. ഹിന്ദുക്കളുടെ ഏറ്റവും പുണ്യദിനത്തില്‍ ഹിന്ദുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട ദൈവിക മൂർത്തിയായ ഭഗവാൻ ശ്രീകൃഷ്ണനെ മന്തി തിന്നുന്ന അപഹാസ്യനാക്കിയത് കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമല്ലേയെന്നും ആരോപണങ്ങൾ ഉയർന്നു.



