
ആലപ്പുഴ : വിഴിഞ്ഞം മോഡലില്‍ സഹോദരങ്ങളുടെ നേതൃത്വത്തില്‍ ആലപ്പുഴയിലും യുവാവിന് ക്രൂരമർദ്ദനം.
ആക്രമണത്തില്‍ പുറക്കാട് സ്വദേശി സുധീഷിന് (28) സാരമായി പരുക്കേറ്റിട്ടുണ്ട്. വണ്ടി ഗ്രൗണ്ടില്‍ കയറ്റിയതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നായിരുന്നു സംഘടിച്ചെത്തിയുള്ള അക്രമം. സഹോദരങ്ങളും സുഹൃത്തുക്കളുമടക്കം ഏഴംഗ സംഘമാണ് യുവാവിനെ മർദ്ദിച്ചത്.
പുറക്കാട് സ്വദേശി അമല്‍ രാജ്, സഹോദരൻ അമിത്ത് രാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മർദ്ദനം. മുഖത്ത് ഇഷ്ടിക കൊണ്ട് ഇടിച്ചു സാരമായി പരുക്കേല്‍പ്പിച്ചു. ആലപ്പുഴ പുറക്കാട് മുരിക്കോലിയില് ആണ് അക്രമം നടന്നത്. ക്രൂരമർദ്ദനത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴുത്തിന് കാലുകൊണ്ട് ചവിട്ടി ഞെരുക്കിയതായി എഫ്ഐആറില്‍ പറയുന്നു. ഏഴുപേരെ പ്രതിയാക്കി പോലീസ് കേസെടുത്തിട്ടുണ്ട്.



