play-sharp-fill
വിഷു ബമ്പറടിച്ച ആ ഭാഗ്യവാൻ ടിക്കറ്റ് വാങ്ങിയത് ഈ പെട്ടിക്കടയില്‍ നിന്നും; 12 കോടി രൂപയുടെ ലോട്ടറി ടിക്കറ്റ് വിറ്റത് ആലപ്പുഴ പഴവീട് പെട്ടിക്കട നടത്തുന്ന ജയ

വിഷു ബമ്പറടിച്ച ആ ഭാഗ്യവാൻ ടിക്കറ്റ് വാങ്ങിയത് ഈ പെട്ടിക്കടയില്‍ നിന്നും; 12 കോടി രൂപയുടെ ലോട്ടറി ടിക്കറ്റ് വിറ്റത് ആലപ്പുഴ പഴവീട് പെട്ടിക്കട നടത്തുന്ന ജയ

ആലപ്പുഴ: ഈ വർഷത്തെ വിഷു ബമ്പറിന്റെ ഒന്നാം സമ്മാനം വിസി 490987 എന്ന ടിക്കറ്റിനാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ആ ഭാഗ്യവാൻ ആരെന്ന അന്വേഷണത്തിലാണ് കേരളം.

12 കോടിരൂപ സമ്മാനം അടിച്ച ടിക്കറ്റ് വിറ്റത് ഒരു പെട്ടിക്കടയില്‍ നിന്നാണ്. ആലപ്പുഴയിലെ പഴവീട് എന്ന സ്ഥലത്ത് പെട്ടിക്കട നടത്തുന്ന ജയയാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്.

താൻ വിറ്റ ടിക്കറ്റുകളില്‍ ഏറെയും വാങ്ങിയത് പ്രദേശവാസികള്‍ തന്നെയാണെന്നും മറ്റു ചിലരും ടിക്കറ്റ് വാങ്ങിയിരുന്നെന്നും എന്നാല്‍, ആരാണ് ആ ഭാഗ്യവാൻ എന്ന് അറിയില്ലെന്നുമാണ് ജയ വ്യക്തമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃക്കാർത്തിക എന്ന ഏജൻസിയിലെ അനില്‍ കുമാർ എന്ന ഏജന്റില്‍ നിന്നും നിന്നും ചില്ലറ വില്പനക്കാരി ജയ വാങ്ങി വിറ്റ ടിക്കറ്റിനാണ് 12 കോടി അടിച്ചിരിക്കുന്നത്. പത്തെണ്ണമുള്ള ഒരു ലോട്ടറി ബുക്കാണ് ജയ വാങ്ങിയത്.

കഴിഞ്ഞ ആഴ്ചയാണ് ബമ്പർ വില്‍ക്കാൻ ഇട്ടതെന്നാണ് ജയ പറയുന്നത്. നാലാന്ന് വിറ്റും തീർന്നു. അനില്‍ കുമാറിന്റെ പക്കല്‍ നിന്നും പതിനെട്ടിനാണ് ടിക്കറ്റ് വാങ്ങിയത്. ബമ്പറിന്റെ ഒരു ബുക്ക് മാത്രമെ എപ്പോഴും താൻ വില്‍ക്കാറുള്ളൂ എന്നും ജയ പറയുന്നു.

മുപ്പതിനായിരം രൂപയൊക്കെ ജയ വില്‍ക്കുന്ന ടിക്കറ്റുകള്‍ക്ക് മുൻപും അടിച്ചിട്ടുണ്ട്. ജനുവരി മുതല്‍ മിക്ക മാസവും മുപ്പതിനായിരം വച്ച്‌ അടിക്കാറുണ്ട്. കഴിഞ്ഞ ദിവസവും ജയയുടെ കടയില്‍ നിന്നും വാങ്ങിയ ടിക്കറ്റിന് സമ്മാനം അടിച്ചിരുന്നു.

തന്റേത് ഒരു ലക്കി കടയാണെന്ന് ജയ പറയുന്നു. കഴിഞ്ഞ പതിനാറ് വർഷമായി ലോട്ടറി വില്‍പ്പന നടത്തുന്നുന്ന ജയക്ക് വലിയ മോഹങ്ങള്‍ ഒന്നുമില്ല. പന്ത്രണ്ട് ലക്ഷത്തിന്റെ കടം ഉണ്ട്. വീടിന്റെ ലോണ്‍, മകന്റെ പഠിത്തം തുടങ്ങിയവയാണ് ലക്ഷ്യം.