
കോഴിക്കോട്: കോഴിക്കോട് വടകര ആയഞ്ചേരി സ്വദേശിയായ വിഷ്ണുവിനെ കാണാനില്ലെന്ന കുടുംബത്തിന്‍റെ പരാതിയില്‍ അന്വേഷണം ഊർജിതമാക്കി പൊലീസ്.
വിഷ്ണുവിന് ലോണ്‍ ആപ്പുകാരില്‍ നിന്നും ഭീഷണിയുണ്ടായിരുന്നുവെന്ന് തെളിവുസഹിതം ഇന്നലെ കുടുംബം സൈബർ പൊലീസിലും പരാതി നല്‍കിയിരുന്നു. വിഷ്ണുവിന്‍റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം.
10000 രൂപയാണ് ലോണ്‍ ആപ്പ് വഴി വിഷ്ണു വായ്പയെടുത്തത്. ഇതിന്‍റെ തിരിച്ചടവ് മുടങ്ങിയതോടെ മോർഫ് ചെയ്ത ചിത്രങ്ങളടക്കം കാണിച്ച് ലോണ്‍ ആപ്പുമായി ബന്ധപ്പെട്ടവർ ഭീഷണിപ്പെടുത്തിയെന്നും കാണാതാകുന്നതിന് തൊട്ടു മുൻപ് വന്ന ഫോണ്‍കോളില്‍ വിഷ്ണു അസ്വസ്ഥനായിരുന്നെന്നുമാണ് കുടുംബത്തിന്‍റെ പരാതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിഷ്ണുവിനെ കാണാതായിട്ട് ഇന്നേക്ക് ഏഴു ദിവസമാകും. ബാങ്കിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവാവ് പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് കുടുംബത്തിന്‍റെ പരാതി.
സംഭവത്തില്‍ വടകര പൊലീസ് ആണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. കാസർകോടാണ് വിഷ്ണവിന്റെ അവസാന ടവർ ലൊക്കേഷൻ. സിസിടിവി കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം.



