play-sharp-fill
വിദ്യാർത്ഥിനികളുടെ നഗ്നചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു ; യുവാക്കൾ അറസ്റ്റിൽ

വിദ്യാർത്ഥിനികളുടെ നഗ്നചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു ; യുവാക്കൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ

ആലപ്പുഴ: വിദ്യാർത്ഥിയനികളുടെ നഗ്‌നചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. വിദ്യാർത്ഥിനിയുടെ രക്ഷാകർത്താക്കളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പഴവീട് നാടാരുചിറയിൽ വിഷ്ണു ബാബു (19), സനാതനപുരം പള്ളാത്തുരുത്തി തുണ്ടിപറമ്പിൽ അനന്തു (20) എന്നിവരെയാണ് സൗത്ത് ആലപ്പുഴ സിഐ എം.കെ.രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഇവരുടെ മൊബൈലിൽ നിന്നു ദൃശ്യങ്ങൾ പൊലിസ് കണ്ടെടുത്തു. ഇവ ഇവരുടെ കൈയിൽ എങ്ങനെയെത്തി എന്നതിനെക്കുറിച്ച് സൈബർസെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പിടിയിലായവരുമായി ബന്ധമുള്ളവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ചുവരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാവുമെന്ന് പൊലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്ഐ കെ.ജി. രതീഷ്, എഎസ്ഐ മോഹൻകുമാർ, സി.പി.ഒ മാരായ റോബിൻസൺ, സിദ്ദിഖ്, പ്രവീഷ്, ദിനുലാൽ, ബിനു, അബി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.