
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ഉണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. അമ്പയറായിരുന്ന അജിത്ത് ബാബു (23) കുത്തേറ്റ് മരിക്കുകയും, സഹ അമ്പയർ ചിരഞ്ജീവിക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം മൂന്ന് ടീമുകൾ തമ്മിൽ നടന്ന മത്സരത്തിനിടെയാണ് സംഭവം.
മത്സരത്തിനിടെ ഒരു റണ്ണിനെച്ചൊല്ലി കളിക്കാർക്കിടയിൽ തർക്കമുണ്ടായെങ്കിലും അമ്പയർമാർ ഇടപെട്ട് പ്രശ്നം ശമിപ്പിച്ചിരുന്നു. എന്നാൽ, കാണികളിൽ ഒരാളായ കിഷോർ (26) ഈ തീരുമാനത്തെ ചോദ്യം ചെയ്തതോടെ സംഘർഷം വീണ്ടും രൂക്ഷമായി. മത്സരം കഴിഞ്ഞ് വാക്കുതർക്കം തുടരുകയും, അപ്രതീക്ഷിതമായി കിഷോർ കത്തി ഉപയോഗിച്ച് അമ്പയർമാരെ ആക്രമിക്കുകയുമായിരുന്നു.
നെഞ്ചിൽ കുത്തേറ്റ അജിത്ത് ബാബുവിനെ ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് അപ്പോളോ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണം തടയാൻ ശ്രമിച്ച മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


