
ഡൽഹി: എൻടിപിസി ഗ്രീന് എനർജി ലിമിറ്റഡിൽ ജോലി നേടാൻ അവസരം. വിവിധ മാനേജർ തസ്തികകളിലാണ് നിയമനം നടക്കുന്നത്. ആകെ ഒഴിവുകൾ 46. താല്പര്യമുള്ളവർ മെയ് 5ന് മുൻപായി ഓൺലൈന് അപേക്ഷ നല്കണം.
തസ്തികയും ഒഴിവുകളും
എൻടിപിസി- ഗ്രീൻ എൻജി ലിമിറ്റഡിൽ ഡെപ്യൂട്ടി ജനറല് മാനേജർ-RE, ഡെപ്യൂട്ടി ജനറല് മാനേജർ- ഫിനാൻസ്, അസിസ്റ്റന്റ് മാനേജർ- ആർഇ, അസിസ്റ്റന്റ് മാനേജർ- ഫിനാൻസ് റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകൾ 46.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡെപ്യൂട്ടി ജനറൽ മാനേജർ-RE 14 ഒഴിവ്
ഡെപ്യൂട്ടി ജനറൽ മാനേജർ- ഫിനാൻസ് 02 ഒഴിവ്
അസിസ്റ്റന്റ് മാനേജർ- ആർഇ 28 ഒഴിവ്
അസിസ്റ്റന്റ് മാനേജർ- ഫിനാൻസ് 02 ഒഴിവ്
തീയതി
അപേക്ഷ ആരംഭിക്കുന്ന തീയതി ഏപ്രില്‍ 15, 2026
അപേക്ഷ അവസാനിക്കുന്ന തീയതി മെയ് 05, 2026
ശമ്പളം
ഡെപ്യൂട്ടി ജനറൽ മാനേജർ-RE തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 90,000 രൂപയ്ക്കും 2,40,000 രൂപയ്ക്കും ഇടയിൽ ശമ്പളം ലഭിക്കും.
ഡെപ്യൂട്ടി ജനറൽ മാനേജർ- ഫിനാൻസ് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 90,000 രൂപയ്ക്കും 2,40,000 രൂപയ്ക്കും ഇടയിൽ ശമ്പളം ലഭിക്കും.
അസിസ്റ്റന്റ് മാനേജർ- ആര്ഇ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 50,000 രൂപയ്ക്കും 1,60,000 രൂപയ്ക്കും ഇടയിൽ ശമ്പളം ലഭിക്കും.
അസിസ്റ്റന്റ് മാനേജർ- ഫിനാൻസ് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 50,000 രൂപയ്ക്കും 1,60,000 രൂപയ്ക്കും ഇടയിൽ ശമ്പളം ലഭിക്കും.
യോഗ്യത
പ്രായപരിധി, യോഗ്യത തുടങ്ങിയ വിശദവിവരങ്ങൾ ഒഫീഷ്യൽ വെബ്സൈറ്റിൽ ഉടന് ലഭ്യമാവും.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർഥികൾ എൻടിപിസി-ഗ്രീന് എനർജി ലിമിറ്റഡിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക. മാനേജർ തസ്തികകളിലേക്കുള്ള അപേക്ഷ ഏപ്രിൽ 15 മുതലാണ് ആരംഭിക്കുക. അപേക്ഷ വിൻഡോ അന്നേദിവസം തുറക്കും. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷ പൂര്ത്തിയാക്കാം.
Website: https://www.ngel.in/ngel-home



