ചൈനയിൽ നിന്നു മടങ്ങിയ മലയാളി വിദ്യാർഥിക്കു കൊറോണ വൈറസ് ബാധ; കേരളത്തിൽ ജാഗ്രത ; കൊറോണയെ ചെറുക്കാൻ സ്വീകരിക്കേണ്ട മുൻ കരുതലുകൾ
സ്വന്തം ലേഖകൻ
ഡൽഹി: കേരളത്തിൽ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ചൈനയിലെ വുഹാൻ സർവകലാശാലയിൽ നിന്നു മടങ്ങിയെത്തിയ വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ. വിദ്യാർഥി നിരീക്ഷണത്തിലാണെന്നും നില തൃപ്തികരമാണെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തു തന്നെ ആദ്യമായി സ്ഥിരീകരിക്കുന്ന കൊറോണ ബാധയാണിത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണ വൈറസ് വ്യാപിച്ചത് ചൈനയിൽ നിന്നായതുകൊണ്ട് ചൈനയിൽ നിന്നും വന്നവർ ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഇന്നലെ അറിയിച്ചിരുന്നു. ചൈനയിൽ നിന്നും വരുന്നവർ മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാതെ വീടിനുള്ളിൽ ആരുമായും സമ്പർക്കമില്ലാതെ ഒരു മുറിയിൽ 28 ദിവസം കഴിയണമെന്നും മന്ത്രി പറഞ്ഞു.
പനി, ചുമ, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ ജില്ലകളിൽ സജ്ജമായിരിക്കുന്ന പ്രത്യേക ചികിത്സാ സംവിധാനവുമായി ബന്ധപ്പെട്ട ശേഷം അവിടെ എത്തണം. ചികിത്സാ സംവിധാനങ്ങളുടെ വിശദവിവരങ്ങൾ ദിശ 0471 2552056 എന്ന നമ്പരിൽ ലഭ്യമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്ത് 806 പേർ നിരീക്ഷണത്തിലാണെന്ന് മന്ത്രി അറിയിച്ചു. അതിൽ 10 പേർ മാത്രമാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. 796 പേർ വീട്ടിലെ നിരീക്ഷണത്തിലാണ്. ഇതുവരെ 19 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിൽ 9 പേരെ ഡിസ്ചാർജ് ചെയ്തു. 16 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. അതിൽ 10 പേർക്കും കൊറോണ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. 6 പേരുടെ ഫലം വരാനുണ്ടെന്നും മന്ത്രി അറിയിച്ചു.
—കൊറോണ വൈറസ് ബാധ സ്വീകരിക്കേണ്ട മുൻകരുതലുകൾ
- വീട്ടിൽ മറ്റു കുടുംബാംഗങ്ങളുമായുള്ള സമ്പർക്കം കർശനമായി ഒഴിവാക്കുക,
- ബാത്ത് അറ്റാച്ച്ഡ് ആയതും വായു സഞ്ചാരമുള്ളതുമായ മുറിയിൽ തന്നെ കഴിയുക,
- പാത്രങ്ങൾ, കപ്പ്, ബെഡ് ഷീറ്റ് തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്,
- തോർത്ത്, വസ്ത്രങ്ങൾ, കിടക്കവിരി മുതലായവ ബ്‌ളീച്ചിംഗ് ലായനി (1 ലിറ്റർ വെള്ളത്തിൽ 3 ടിസ്പൂൺ ബ്‌ളീച്ചിംഗ് പൗഡർ ) ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കണം, ചുമയ്ക്കാനോ തുമ്മാനോ തോന്നിയാൽ തൂവാല / തോർത്ത് / തുണി തുടങ്ങിയവ കൊണ്ട് വായും മൂക്കും മറയ്ക്കണം. ഇവ അണുവിമുക്തമാക്കേണ്ടതാണ്. പൊതുസ്ഥലത്ത് തുപ്പരുത്.
- സന്ദർശകരെ വീട്ടിൽ ഒരുകാരണവശാലും അനുവദിക്കാതിരിക്കുക, വീട്ടിലെ മറ്റുകുടുംബാംഗങ്ങൾ വേറെ മുറികളിൽ മാത്രം താമസിക്കാൻ ശ്രദ്ധിക്കുക.
- നിരീക്ഷണത്തിലുള്ള വ്യക്തി ഉപയോഗിച്ച മേശ, കസേര മുതലായ സാമഗ്രികളും ബാത്ത്‌റൂം, കക്കൂസ് തുടങ്ങിയവയും ബ്‌ളീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കുക.
- മദ്യം അടിസ്ഥാനമാക്കിയുള്ള ഹാൻഡ് റബ് അല്ലെങ്കിൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ പതിവായി വൃത്തിയാക്കുക.
- ചുമയും തുമ്മലും വായയും മൂക്കും മടക്കിയ കൈമുട്ട് അല്ലെങ്കിൽ ടിഷ്യു ഉപയോഗിച്ച് മൂടുമ്പോൾ – ടിഷ്യു ഉടനടി വലിച്ചെറിഞ്ഞ് കൈ കഴുകുക.
- പനിയും ചുമയും ഉള്ള ആരുമായും അടുത്ത ബന്ധം ഒഴിവാക്കുക.
- നിങ്ങൾക്ക് പനിയും ചുമയും ശ്വസിക്കാൻ ബുദ്ധിമുട്ടും ഉണ്ടെങ്കിൽ നേരത്തേ വൈദ്യസഹായം തേടുകയും മുമ്പത്തെ യാത്രാ ചരിത്രം നിങ്ങളുടെ ആരോഗ്യ പരിരക്ഷാ ദാതാവുമായി പങ്കിടുകയും ചെയ്യുക.
- നിലവിൽ കൊറോണ വൈറസ് കേസുകൾ അനുഭവിക്കുന്ന പ്രദേശങ്ങളിലെ തത്സമയ വിപണികൾ സന്ദർശിക്കുമ്പോൾ, തത്സമയ മൃഗങ്ങളുമായും മൃഗങ്ങളുമായുള്ള സമ്പർക്കത്തിലെ ഉപരിതലങ്ങളുമായും നേരിട്ട് സുരക്ഷിതമല്ലാത്ത സമ്പർക്കം ഒഴിവാക്കുക.
- അസംസ്‌കൃത അല്ലെങ്കിൽ വേവിച്ച മൃഗ ഉൽപ്പന്നങ്ങളുടെ ഉപഭോഗം ഒഴിവാക്കണം. നല്ല ഭക്ഷ്യ സുരക്ഷാ സമ്പ്രദായമനുസരിച്ച് അസംസ്‌കൃത മാംസം, പാൽ അല്ലെങ്കിൽ മൃഗങ്ങളുടെ അവയവങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.