സെൻഡോഫ് ദിനം പൊളിച്ചടുക്കുമ്പോൾ സൂക്ഷിക്കുക; ഡസ്‌ക്കും തല്ലിപ്പൊട്ടിച്ചിട്ട് പോകാമെന്ന് കരുതേണ്ട; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മധ്യ വേനൽ അവധിക്ക് സ്കൂളുകൾ അടയ്ക്കുന്ന അവസാന ദിവസങ്ങളിൽ സെൻഡോഫ് പരിപാടികൾ സംഘടിപ്പിക്കുന്നത് പതിവാണ്. സെൻഡോഫ് ദിനം ആഘോഷിക്കുന്നതിൽ മുന്നറിയിപ്പുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ.
സെൻഡോഫ്പരിപാടിക്കിടെ സ്കൂളിലെ ഫർണിച്ചറുകൾക്കും മറ്റ് സാമഗ്രഹികൾക്കും കേടുവരുത്താനോ നശിപ്പിക്കാനോ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇത്തരം നടപടികൾ കണ്ടാൽ നഷ്ടപരിഹാരം ഈടാക്കണമെന്നും കർശന നടപടി സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ വിശദമാക്കുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ഉത്തരവ് പലവിധ മുൻ വിധികളോടെയുള്ളതാണെന്നാണ് വ്യാപക വിമർശനം. ഇതിന് മുൻപും സെൻഡോഫ് ദിനത്തിൽ പല തരത്തിലുളള സംഭവങ്ങൾ നടന്നിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവെന്നാണ് വിലയിരുത്തൽ.
Third Eye News Live
0