
യുവതികളുടെ അടിവസ്ത്രം മോഷ്ടിച്ച് ആത്മ സായൂജ്യത്തോടെ കിണറ്റിൽ ഇടും ; കുളിമുറിയിലോട്ടുള്ള ഒളിഞ്ഞുനോട്ടവും പതിവായതോടെ കുളിക്കാൻ പോലും പേടിച്ച് യുവതികൾ : വിവാഹിതനായ ഞരമ്പുരോഗിയെ നാട്ടുകാർ കുടുക്കിയത് തന്ത്രപരമായി
സ്വന്തം ലേഖകൻ
പയ്യന്നൂര്‍: യുവതികൾ അലക്കി ഉണക്കാനിടുന്ന അടിവസ്ത്രങ്ങൾ മോഷ്ടിച്ചു കുടിക്കാൻ വെള്ളമെടുക്കുന്ന കിണറ്റിൽ ഇടുന്ന സാമൂഹ്യ വിരുദ്ധൻ പിടിയിൽ.
വൈപ്പിരിയം ആലക്കാടുള്ള വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ യുവാവിനെയാണ് കുണ്ടയംകൊവ്വലില് നാട്ടുകാര്‍ പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളുടെ ശല്യം സഹിക്കാതായപ്പോള്‍ നാട്ടുകാര്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു പ്രതിയെ കുടുക്കുകയായിരുന്നു. ഇയാളുടെ ശല്യംമൂലം നാട്ടുകാര്‍ പൊറുതിമുട്ടുകയായിരുന്നു.
യുവതികളുടെ അലക്കി ഉണങ്ങാനിടുന്ന അടിവസ്ത്രങ്ങള്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന പരിസരത്തെ കിണറുകളിൽ ഇടുന്നതായിരുന്നു ഇയാളുടെ ഹോബി. ഇതോടെ കിണറിലെ മാലിന്യങ്ങള്‍ നീക്കി പലരും കിണറുകള്‍ വറ്റിച്ച് വൃത്തിയാക്കുകയായിരുന്നു.
ഇതിനുപുറമെ കുളിമുറികളിലേക്കും മറ്റുമുള്ള ഇയാളുടെ ഒളിഞ്ഞുനോട്ടവും ഒരു ശല്യമായിരുന്നു. ചില വീടുകളില്‍നിന്നും മൊബൈല്‍ ഫോണുകളും കാണാതായിട്ടുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
ഇരുട്ടിന്റെ മറവിലുള്ള ഈ വിക്രിയകള്‍ക്ക് പിന്നിലുള്ളയാളെ കണ്ടെത്താനുള്ള നാട്ടുകാരുടെ ശ്രമങ്ങള്‍ വിഫലമായിരുന്നു.ഇതോടെയാണ് മോഷണ സാധ്യതയുള്ള പല സ്ഥലങ്ങളിലായി നാട്ടുകാരുടെ നേതൃത്വത്തിൽ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചത്.
പതിവുപോലെ അടിവസ്ത്രം അടിച്ചുമാറ്റി ആത്മസായൂജ്യത്തോടെ കിണറില്‍ തള്ളാനെത്തിയ വിരുതന് നിരീക്ഷണ കാമറയില്‍ കുടുങ്ങുകയായിരുന്നു. നാട്ടുകാര്‍ പിടികൂടിയപ്പോള്‍ ഇയാള്‍ക്ക് എല്ലാം സമ്മതിയ്ക്കുകയായിരുന്നു.