കുളിമുറിയിൽ ഒളിക്യാമറ വച്ച് ഭർത്താവ് നഗ്നചിത്രങ്ങൾ പകർത്തിയെന്ന പരാതിയുമായി യുവതി ; ഇരുപത് ലക്ഷം രൂപം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പുറത്ത് വിടുമെന്നും ഭീഷണി ; ചിത്രങ്ങൾ ചിലത് വാട്‌സ്ആപ്പ് സാറ്റസ് ആക്കിയെന്നും ആരോപണം
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കുളിക്കുന്ന ദൃശ്യങ്ങൾ ഒളിക്യാമറ വെച്ച് ഭർത്താവ് പകർത്തിയെന്ന പരാതിയുമായി യുവതി.ഭർത്താവിന്റെ വീട്ടിൽ താമസിക്കുന്ന സമയത്ത് താനറിയാതെ കുളിമുറിയിൽ ഒളികാമറ വെച്ച് ഭർത്താവ് ചിത്രങ്ങൾ പകർത്തുകയായിരുന്നെന്നും ഇരുപത് ലക്ഷം രൂപ തന്നില്ലെങ്കിൽ ചിത്രങ്ങൾ പുറത്ത് വിടുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതായും യുവതി നൽകിയ പരാതിയിലുണ്ട്.
പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. സംഭവത്തെ തുടർന്ന് നിലവിൽ യുവതി മാതാപിതാക്കൾക്കൊപ്പമാണ് താമസം.തന്റെ ദൃശ്യങ്ങളിൽ ചിലത് വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആയി ഇയാൾ ഇട്ടെന്നും യുവതി പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിൽ ഭർത്താവിനൊപ്പം ഭർതൃ മാതാവും അമ്മാവൻമാരും ഇതിനു പിന്നിലുണ്ടെന്ന് പരാതിയിൽ യുവതി പറഞ്ഞു.അതേസമയം സംഭവുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
Third Eye News Live
0
Tags :