ദുരിതാശ്വാസ ക്യാമ്പുകളിൽ ജൂനിയർ പുലിമുരുകനെത്തി
സ്വന്തം ലേഖകൻ
കുറുപ്പുന്തറ: കൈതയ്ക്കൽ വർക്കി മെമ്മോറിയൽ ട്രസ്റ്റ് അപ്പർ കുട്ടനാട്ടിലെ വിവിധ ക്യാമ്പുകളിൽ നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളിയാകാൻ നടൻ വിനു മോഹനും ഭാര്യ ദിവ്യയും എത്തി. ദുരിതബാധിതരെയെല്ലാം സന്ദർശിച്ച് ഓണക്കോടിയും അരിയും മറ്റ് ഭക്ഷ്യധാന്യങ്ങളും നൽകി.
രാവിലെ 8 മണിമുതൽ രാത്രി 10.30 വരെ വിവിധ ക്യാമ്പുകളിൽ സന്ദർശനം നടത്തി ക്യാമ്പിലുള്ളവരുടെ ദുരിതങ്ങളും ബുദ്ധിമുട്ടുകളുമെല്ലാം കേൾക്കുകയും അവരെ സമാശ്വസിപ്പിക്കുകയും ചെയ്തു. പറവൻതുരുത്ത്, തലയാഴം, ഇടയാഴം തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ക്യാമ്പുകളിലാണ് വിനുവും കുടുംബവും സന്ദർശനം നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ അപ്രതീക്ഷിതമായി വിനു മോഹനെ കണ്ട ക്യാമ്പിലെ അമ്മമാർ പുലിമുരുകന്റെ അനിയൻ എന്നു വിളിച്ചാണ് വിനുവിനെയും കുടുംബത്തെയും സ്വീകരിച്ചത്. ക്യാമ്പിലിരുന്ന് പഠിക്കണമെന്നും ഓണ പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങണമെന്നും സമ്മാനങ്ങളുമായി വീണ്ടും വരാമെന്നും പറഞ്ഞാണ് വിനുവും കുടുംബവും മടങ്ങിയത്.