video

00:00

വിവാദ കാർഷിക നിയമം പിൻവലിക്കണം : വില്ലൂന്നി സെന്റ് സേവ്യേഴ്സ് ഇടവകസമിതി

വിവാദ കാർഷിക നിയമം പിൻവലിക്കണം : വില്ലൂന്നി സെന്റ് സേവ്യേഴ്സ് ഇടവകസമിതി

Spread the love

സ്വന്തം ലേഖകൻ

ആർപ്പൂക്കര: കേന്ദ്രസർക്കാരിന്റെ വിവാദമായ കാർഷികനിയമങ്ങൾ പിൻവലിച്ച് കർഷക സമരം ഒത്തുതീർപ്പാക്കണമെന്ന് വില്ലൂന്നി സെന്റ് സേവ്യേഴ്സ് ഇടവകസമിതി ആവശ്യപ്പെട്ടു. അന്നം തരുന്ന കർഷകരെ സംരക്ഷിക്കേണ്ട സർക്കാർ കർഷകരുമായി കൂടിയാലോചിച്ച് ആവശ്യമായ നിയമങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്തു പാസാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

പള്ളിയങ്കണത്തിൽ ചേർന്ന പ്രതിഷേധ കൂട്ടായ്മ വികാരി ഫാ. മാത്യു താന്നിയത്ത് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഫാ. ലിജു ശൗരിയാംകുഴി, കൈക്കാരന്മാരായ സൈജു തൈപ്പറമ്പിൽ, ക്രിസ്‌പിൻ മാമ്പറ, സി.ജെ കുര്യൻ ചാമക്കാല, എ.കെ.സി.സി ഫൊറോന ജനറൽ സെക്രട്ടറി കുഞ്ഞ് കളപ്പുര, ടോമി കൈതപ്പാടം, ബാബു കാട്ടൂപ്പാറ, വക്കച്ചൻ മുറിക്കൽ, സിബി മുട്ടത്തുമാലി, ഷീലാ ജോസഫ്, ലിനു ജിനു, മേരികുട്ടി സൈമൺ തുടങ്ങിയവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group