‘ഓള് കൊന്നതാണെങ്കിൽ പരമാവധി ശിക്ഷ തന്നെ കിട്ടണം;കൈയോടെ തൂക്കിക്കൊല്ലണം. അതിന് ഞാൻ ദൈവത്തോട് പ്രാർഥിക്കുന്നുണ്ട്’ ഒന്നരവയസ്സുള്ള മകനെ കൊന്ന ശരണ്യയുടെ പിതാവിന്റെ പ്രതികരണം : ഭാവഭേദമൊന്നുമില്ലാതെ ശരണ്യ

‘ഓള് കൊന്നതാണെങ്കിൽ പരമാവധി ശിക്ഷ തന്നെ കിട്ടണം;കൈയോടെ തൂക്കിക്കൊല്ലണം. അതിന് ഞാൻ ദൈവത്തോട് പ്രാർഥിക്കുന്നുണ്ട്’ ഒന്നരവയസ്സുള്ള മകനെ കൊന്ന ശരണ്യയുടെ പിതാവിന്റെ പ്രതികരണം : ഭാവഭേദമൊന്നുമില്ലാതെ ശരണ്യ

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ: കണ്ണൂർ തയ്യിലിൽ ഒന്നരവയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് അറസ്റ്റ ചെയ്ത ശരണ്യയെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ രൂക്ഷമായി പ്രതികരിച്ച് ശരണ്യയുടെ പിതാവ് വത്സരാജും നാട്ടുകാരും. രോഷാകുലനായ ഇദ്ദേഹം ശകാരവാക്കുകളുമായി ശരണ്യക്കുനേരെ ചെന്നു . ബന്ധുക്കളും നാട്ടുകാരും കൂടി ഏറെ പണിപെട്ടാണ് തടഞ്ഞത്. തുടർന്ന് അൽപം സമയത്തിനുള്ളിൽ ഇദ്ദേഹം ബോധരഹിതനായി വീഴുകയും ചെയ്തു.

 

 

”ഓള് കൊന്നതാണെങ്കിൽ പരമാവധി ശിക്ഷ തന്നെ കിട്ടണം; കൈയോടെ തൂക്കിക്കൊല്ലണം. അതിന് ഞാൻ ദൈവത്തോട് പ്രാർഥിക്കുന്ന്ണ്ട്” എന്നായിരുന്നു വത്സരാജിന്റെ പ്രതികരണം. അതേ സമയം നാട്ടുകാരും രൂക്ഷമായ വാക്കുകളുമായി തന്നെയാണ് രംഗത്ത് എത്തിയത്. കുഞ്ഞിനെ കൊന്നത് പോലെ ശരണ്യയെയും കൊല്ലണമെന്ന് തടിച്ചുകൂടിയ നാട്ടുകാർ വിളിച്ചുപറയുന്നുണ്ടായിരുന്നു. ‘ഓളെ സെൻട്രൽ ജയിലിൽ സുഖവാസത്തിനയക്കരുത്. ജനങ്ങളെ ഏൽപിക്കണം. കുട്ടിനെ കൊന്നത് പോലെ ഓളെയും കൊല്ലണം’ തയ്യിൽ കടൽത്തീരത്ത് തെളിവെടുപ്പ് സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാർ രോഷംകൊണ്ടു. നിരപരാധിയായ ഭർത്താവ് പ്രണവിനെ കേസിലേക്ക് വലിച്ചിഴക്കാൻ ശ്രമിച്ചതിനെതിരെയും അയൽവാസികൾ ആക്രോശിക്കുന്നുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

തെളിവെടുപ്പിനിടെ ഭാവഭേദമൊന്നുമില്ലാതെയാണ് ശരണ്യ പെരുമാറിയത്. കുട്ടിയെ വലിച്ചെറിഞ്ഞ പാറക്കെട്ടിൽ പൊലീസ് എത്തിച്ചപ്പോൾ ചെറുതായി ഒന്നു കരഞ്ഞു. കൊലപ്പെടുത്തിയ രീതി പൊലീസിന് ആംഗ്യങ്ങളോടെ വിശദീകരിച്ച് കൊടുക്കുകയും ചെയ്തു. കുഞ്ഞിനെ ഒറ്റക്കാണ് കൊലപ്പെടുത്തിയതെന്നും ഭർത്താവിനും പങ്കില്ലെന്നും ശരണ്യ വ്യക്തമാക്കിയതായി സിറ്റി സി.ഐ പി.ആർ. സതീശൻ പറഞ്ഞു. ശരണ്യയെ വൈദ്യ പരിശോധനക്ക് ശേഷം വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും.

 

 

തിങ്കളാഴ്ച പുലർച്ചെയാണ് മകൻ വിയാനെ വീടിന് സമീപത്തെ കടൽതീരത്ത് ശരണ്യ കൊലപ്പെടുത്തിയത്. കടൽ ഭിത്തിയിലെ പാറക്കെട്ടുകളിലേക്ക് വലിച്ചെറിയുകയായിരുന്നു. മരണം ഉറപ്പുവരുത്താൻ രണ്ടുതവണ എറിഞ്ഞാണ് വീട്ടിലേക്ക് മടങ്ങിയത്. മൃതദേഹം കണ്ടെത്തിയതു മുതൽ പൊലീസ് കസ്റ്റഡിയിലായിരുന്ന ശരണ്യയെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.