play-sharp-fill
പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസ് മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രതിചേർക്കുമെന്ന് വിജിലൻസ്

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസ് മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രതിചേർക്കുമെന്ന് വിജിലൻസ്

സ്വന്തം ലേഖകൻ

കൊച്ചി : പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രതിചേർക്കുമെന്ന് വിജിലൻസ്. ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിനായി വിജിലൻസ് തിരുവനന്തപുരത്ത് ഉന്നതതല യോഗം കൂടി. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഇതുസംബന്ധിച്ച് റിപ്പോർട്ട് ഉടൻ സമർപ്പിക്കും.


 

 

രണ്ടാം ഘട്ട ചോദ്യം ചെയ്യൽ അടുത്തയാഴ്ച നടക്കുമെന്നാണ് സൂചന . കള്ളപ്പണക്കേസുമായി ബന്ധപ്പെട്ടാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്. ഇബ്രാഹിംകുഞ്ഞിനെ ഉടനെ അറസ്റ്റ് ചെയ്യേണ്ടെന്നാണ് തീരുമാനം. കൃത്യമായ തെളിവുകൾ ഉണ്ടെങ്കിൽ അറസ്റ്റ് മതി എന്നാണ് സർക്കാരിന്റെയും തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യതതിനുശേഷം പറയാനുള്ളതെല്ലാം താൻ പറഞ്ഞിട്ടുണ്ടെന്ന് ഇബ്രാഹിംകുഞ്ഞ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

 

 

 

തിരുവനന്തപുരം പൂജപ്പൂര വിജിലൻസ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. പാലാരിവട്ടം അഴിമതിയുമായി ബന്ധപ്പെട്ട് നേരത്തെ കൊച്ചിയിൽ വച്ച് ഒരു തവണ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു,

 

 

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാലം നിർമ്മാണത്തിൻറെ കരാർ ഏറ്റെടുത്ത ആർഡിഎസ് കമ്പനിക്ക് ഇബ്രാഹിം കുഞ്ഞ് സഹായം നൽകിയതിൻറെ വ്യക്തമായ രേഖകൾ വിജിലൻസിന് ലഭിച്ചതും വീണ്ടും ചോദ്യം ചെയ്യലിലേക്ക് കാര്യങ്ങൾ നീങ്ങിയതും. ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാൻ ഗവർണർ അനുമതി നൽകിയതോടെയാണ് വിജിലൻസ് അദ്ദേഹത്തിന് നോട്ടീസയച്ചതും ഇന്ന് ഹാജരാകാൻ നിർദ്ദേശിച്ചതും.