
മുൻ നിരയില്‍ സീറ്റ് കൊടുത്തില്ല, വിജയ് പിന്നിലിരുന്നു; ആസിഫ് അലി വിവാദത്തില്‍ ചര്‍ച്ചയായി പഴയ സംഭവം
കോട്ടയം: മുൻ നിരയില്‍ സീറ്റ് കൊടുത്തില്ല, വിജയ് പിന്നിലിരുന്നു; ആസിഫ് അലി വിവാദത്തില്‍ ചര്‍ച്ചയായി പഴയ സംഭവംഇന്ത്യൻ സിനിമയുടെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് തമിഴ് സിനിമാപ്രവർത്തകർ ചേർന്ന് 2013 ല്‍ വലിയ ആഘോഷം സംഘടിപ്പിച്ചിരുന്നു.
അന്നത്തെ മുഖ്യമന്ത്രി ജയലളിത, രാഷ്ട്രപതി പ്രണബ് മുഖർജി തുടങ്ങിയവരും മലയാള സിനിമയില്‍ നിന്ന് മമ്മൂട്ടി, മോഹൻലാല്‍, മധു തുടങ്ങിയവരും സമാപന ദിവസത്തെ ചടങ്ങില്‍ പങ്കെടുത്തു.
സംഗീത സംവിധായകൻ രമേഷ് നാരായണ്‍- ആസിഫ് അലി വിവാദം ചർച്ചയായ സാഹചര്യത്തില്‍ വിജയ്യുമായി ബന്ധപ്പെട്ട ഒരു പഴയ സംഭവം വീണ്ടും ശ്രദ്ധനേടുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്സിനിമയിലെ സൂപ്പർതാരങ്ങളടക്കം ഒട്ടേറെ പേർ പങ്കെടുത്ത ചടങ്ങില്‍ നടൻ വിജയിന് മുൻനിരയില്‍ സീറ്റ് നല്‍കാതിരുന്നതായിരുന്നു വിവാദത്തിന് കാരണമായത്. മുൻനിരയിലെതമിഴ്സിനിമയിലെ സൂപ്പർതാരങ്ങളടക്കം ഒട്ടേറെ പേർ പങ്കെടുത്ത ചടങ്ങില്‍ നടൻ വിജയിന് മുൻനിരയില്‍ സീറ്റ് നല്‍കാതിരുന്നതായിരുന്നു വിവാദത്തിന് കാരണമായത്.
മുൻനിരയിലെ കസേരകളില്‍ ഇരിക്കേണ്ട അതിഥികളുടെ പേര് രേഖപ്പെടുത്തിയുന്നു. എന്നാല്‍ അതില്‍ വിജയിന്റെ പേര് ഉണ്ടായിരുന്നില്ല. തുടർന്ന് താരം പിൻനിരയില്‍ പോയിരുന്നു. സൂപ്പർതാരങ്ങളെല്ലാം മുൻനിരയിലായിരുന്നു ഇരുന്നിരുന്നത്. എന്നാല്‍ യാതൊരു പരിഭവമോ പരാതിയോ ഇല്ലാതെ വിജയ് പിൻനിരയിലെ സീറ്റിലിരുന്നു.
വിജയ് പിറകില്‍ മാറിയിരിക്കുന്നതു കണ്ട നടൻ വിക്രം മുൻനിരയില്‍ നിന്ന് എഴുന്നേറ്റ് അദ്ദേഹത്തിനരികിലെത്തി. വിജയിന്റെ തൊട്ടടുത്തുള്ള കസേരയില്‍ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.തൊട്ടുപിന്നാലെ സംവിധായിക ഐശ്വര്യ രജിനികാന്തും വിജയിന്റെ ഇടതുവശത്തെ കസേരയില്‍ വന്നിരുന്നു.
പരിപാടിയ്ക്ക് ശേഷം സംഘാടകർക്കെതിരേ വലിയ വിമർശനമുണ്ടായി. വിജയിന് മുൻനിരയില്‍ ഇരുത്താത്തത് മാത്രമല്ലായിരുന്നു വിവാദം. തമിഴ് സിനിമയിലെയും അന്യഭാഷയിലെയും ഒട്ടനവധി സിനിമാപ്രവർത്തകരെ ആദരിച്ചപ്പോള്‍ തമിഴ്സിനിമയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയ ഭാരതിരാജ, മണിരത്നം, ശങ്കർ, പി സുശീല, എസ്. ജാനകി, എ.ആർ റഹ്മാൻ തുടങ്ങിയവരുടെ അഭാവവും വലിയ ചർച്ചയായി.