വിജയപുരം രൂപതയിലെ ദളിത് പീഢനങ്ങൾക്കെതിരെ കുരിശ് ഉയർത്തി സമരം ജൂലൈ 16ന്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കൊടിയ പീഢനങ്ങളിൽനിന്നും അയിത്തത്തിൽ നിന്നും രക്ഷപ്പെടാൻ ക്രിസ്തുവിന്റെ പാത സ്വീകരിച്ച് നൂറ്റാണ്ടുകൾക്കിപ്പുറവും ദളിതന് ക്രൈസ്തവ സഭയിൽ തൊട്ടുകൂട്ടായ്മ. കറുത്തവനെന്ന് മുദ്രകുത്തി ദളിതനെ വൈദികവൃത്തിയിൽനിന്നുപോലും മാറ്റിനിർത്തപ്പെടുന്നു. വിജയപുരം രൂപതയിൽ നിലനിൽക്കുന്ന കൊടിയ അനാചാരത്തിനെതിരെ 2018 ജൂലൈ 16ന് രാവിലെ 11 മണിക്ക് കോട്ടയം ഗാന്ധി സ്‌ക്വയറിൽ നിന്ന് കുരിശ് ഉയർത്തി ബിഷപ്പുഹൗസിലേക്ക് വിശ്വാസികൾ പ്രതിഷേധ സമരം നടത്തും. സഭയിൽ നടക്കുന്ന ഇത്തരം അനീതികളിൽ മനംമടുത്ത് സമുദായംഗങ്ങൾ വിവരം ലഘുലേഖകളിലൂടെ പുറത്തുവിടുകയായിരുന്നു. ഡി.സി.എം.എസ് ആരംഭിച്ച പ്രതിഷേധത്തിൽ ദളിത് സമുദായംഗങ്ങൾ ഒന്നിച്ച് അണിനിരക്കുമെന്നാണ് സൂചന. പ്രതിഷേധ സമരം കത്തി പടരുന്നതോടെ വലിയ മാറ്റങ്ങൾക്കാകും വിജയപുരം രൂപത സാക്ഷ്യം വഹിക്കുക.