പേരാൽമരത്തിൽ ഇല പറിക്കാൻ കയറിയ മധ്യവയ്‌സ്‌കനെ കണ്ട് ആത്മഹത്യാ ശ്രമമെന്ന് തെറ്റിധരിച്ച് നാട്ടുകാർ ; ഒടുവിൽ വയോധികനെ രക്ഷിക്കാൻ പൊലീസെത്തിയപ്പോൾ വെട്ടിലായത് നാട്ടുകാർ തന്നെ
സ്വന്തം ലേഖകൻ
കൊച്ചി: നഗരത്തിൽ കടയിലേക്ക് നൽകുന്നതിനായി ഇല പറിക്കാൻ പേരാൽമരത്തിൽ മധ്യവയസ്‌കൻ കയറിയപ്പോൾ ആത്മഹത്യാശ്രമമാണെന്ന് തെറ്റിധരിച്ച് നാട്ടുകാർ രക്ഷപെടുത്താൻ
പൊലീസിനെ വിളിച്ചുവരുത്തി. ഒടുവിൽ രക്ഷിക്കാൻ പൊലീസെത്തിയപ്പോൾ വെട്ടിലായതും നാട്ടുകാർ തന്നെ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനു സമീപം എക്‌സൈസ് ഓഫീസിനു മുന്നിലെ പേരാൽ മരത്തിലായിരുന്നു സംഭവം നടന്നത്. പൂജാ സാധനങ്ങൾ വിൽക്കുന്ന തൃപ്പൂണിത്തുറയിലെ കടയിലേക്ക് നൽകുന്നതിനായി ഇല പറിക്കാനാണ് കൊല്ലം സ്വദേശിയായ വിജയൻ പേരാൽ മരത്തിൽ കയറിയത്. ഇതിനിടെ എക്‌സൈസ് ഓഫീസിന്റെ അലൂമിനിയം മേൽക്കൂരയിൽ കാലുതട്ടി മുറിഞ്ഞു. രക്തം ഒഴുകി താഴേക്ക് വീണിട്ടും ഇത് കാര്യമാക്കാതെ വിജയൻ മരത്തിൽ കയറിയതോടെ ആത്മഹത്യാശ്രമമാണെന്ന് കരുതി രക്ഷപ്പെടുത്താൻ നാട്ടുകാർ പൊലീസിനെ വിളിക്കുകയായിരുന്നു.
എന്നാൽ വയോധികനെ രക്ഷിക്കാൻ 20 മിനിട്ട് കഴിഞ്ഞ് നോർത്ത് സ്റ്റേഷനിൽനിന്ന് പൊലീസെത്തിയത് പടേ വിജയൻ മരത്തിൽ നിന്നും തഴെ ഇറങ്ങി. താഴെയിറങ്ങിയ വിജയൻ പൊലീസിനോട് മരത്തിൽ കയറിയതിന്റെ കാര്യം പറഞ്ഞതോടെയാണ് നാട്ടുകാർ വെട്ടിലായത്.
പൂജാ സാധങ്ങൾ വിൽക്കുന്ന കടകളിലേക്ക് പേരാൽ മരത്തിന്റെ ഇലയും മൊട്ടുകളും എത്തിച്ചുകൊടുത്തു കിട്ടുന്ന പണം കൊണ്ടാണ് വിജയൻ ജീവിക്കുന്നത്. പേരാലിന്റെ ഇല പറിക്കാനായിരുന്നു ഇദ്ദേഹം മരത്തിൽ കയറിയത്. രക്ഷിക്കാൻ വന്ന പൊലീസ് അമളി മനസിലായതോടെ മടങ്ങിയപ്പോൾ വിജയൻ ഒന്നും സംഭവിക്കാത്ത പോലെ താഴെ വീണ ഇലകൾ ഒരിടത്തേക്ക് കൂട്ടിയിട്ട് സമീപത്തെ ഹോട്ടലിൽനിന്ന് ഉപ്പു വാങ്ങി കാലിലെ മുറിവിൽ തേച്ച് ഇലകളുമായി സ്ഥലം വിട്ടു. ഇതുകണ്ട നാട്ടുകാർ അമ്പരന്ന് നിൽക്കുകയായിരുന്നു.