വിജയകുമാറും, ഹര്‍ഷാദും ഇനിയും നമുക്കൊപ്പം ഉണ്ടാവണം; ഇരുവരുടേയും ജീവന്‍ രക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് ,കടമയാണ്

വിജയകുമാറും, ഹര്‍ഷാദും ഇനിയും നമുക്കൊപ്പം ഉണ്ടാവണം; ഇരുവരുടേയും ജീവന്‍ രക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് ,കടമയാണ്

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം : ഹര്‍ഷാദിന്റെയും വിജയകുമാറിന്റെയും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് പണം കണ്ടെത്താന്‍ നാടൊന്നിക്കുന്നു. രണ്ടു കുടുംബങ്ങളുടെ അത്താണിയായ ചെറുപ്പക്കാരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാട് കൈകോര്‍ക്കുന്നത്. മുണ്ടക്കയം പഞ്ചായത്ത് ആറാം വാര്‍ഡിലെ പനച്ചിക്കല്‍ ഹര്‍ഷാദ് ഹംസ (38) എട്ടാം വാര്‍ഡിലെ താമസക്കാരന്‍ മോന്‍സി ഭവനില്‍ വിജയകുമാര്‍ (43) എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്. ഇരുവരും രണ്ടുവര്‍ഷത്തിലധികമായി ഡയാലിസിസ് ചെയ്താണ് ജീവിതം തള്ളിനീക്കുന്നത്.

ഹര്‍ഷാദിന് വൃക്ക നല്‍കാന്‍ ദീര്‍ഘനാളത്തെ അന്വേഷണത്തിന് ശേഷം ഒരാളെ കണ്ടെത്തിയിരിക്കുകയാണ്. തൃശൂര്‍ ആശുപത്രിയില്‍ ഒരുക്കങ്ങളെല്ലാമായാങ്കിലും സാമ്പത്തിക പ്രയാസം പ്രതിസന്ധിയാവുകയാണ്. 25 ലക്ഷം രൂപയാണ് ചിലവ്. ഹര്‍ഷാദിന്റെ രോഗിയായ അമ്മയും ഒരു വര്‍ഷത്തിലധികമായി ഡയാലിസിസ് നടത്തി വരികെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജയകുമാറിന് വൃക്ക നല്‍കുന്നത് അമ്മയാണ്. പത്തുലക്ഷത്തിലധികം രൂപയാണ് ചിലവ്’. നാട്ടുകാര്‍ ചികിത്സാ സമിതി രൂപീകരിച്ച് ധനസമാഹരണത്തിന് ഒരുങ്ങുകയാണ്. മാര്‍ച്ച് ആറിന് മുണ്ടക്കയം ടൗണിലും ഏഴിന് വാര്‍ഡുകള്‍ കേന്ദ്രീകരിച്ചും ഭവന സന്ദര്‍ശനം നടത്തും. മുണ്ടക്കയം കാനറാ ബാങ്കില്‍ സമിതിയുടെ പേരില്‍ അക്കൗണ്ടും തുറന്നിട്ടുണ്ട്.

പഞ്ചായത്ത് പ്രസിഡന്റ് രേഖാദാസ്, കണ്‍വീനര്‍ ടി.എസ് റഷീദ്, ആര്‍.സി നായര്‍, പി.എന്‍ സത്യന്‍, ബെന്നി ചേറ്റുകുഴി, ഫൈസല്‍ മോന്‍,നിയാസ് എന്നിവരാണ് ചികിത്സാ സഹായ സമിതിയുടെ ഭാരവാഹികള്‍. ഹര്‍ഷാദിന്റെയും വിജയകുമാറിന്റെയും ജീവന്‍ രക്ഷിക്കാന്‍ നമ്മുക്കും ആത്മാര്‍ത്ഥതയോടെ പങ്കുചേരാം.

അക്കൗണ്ട് നമ്പര്‍ : 3477101008272, ഐ.എഫ്.എസ്.സി കോഡ് : CNRB0003477