കോട്ടയത്ത് ഡ്രൈ ഡേയില്‍ കച്ചവടത്തിനായി സൂക്ഷിച്ച മദ്യം പിടികൂടി ; ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത് 18 ലിറ്റര്‍ മദ്യം

തേര്‍ഡ് ഐ ബ്യൂറോ

കോട്ടയം : ജില്ലയില്‍ പള്ളിക്കത്തോട് നിന്നും തൃക്കൊടിത്താനത്ത് നിന്നും അനധികൃത മദ്യവില്‍പ്പനക്കായി സൂക്ഷിച്ച 18 ലിറ്റര്‍ വിദേശമദ്യം പൊലീസ് പിടികൂടി. പള്ളിക്കത്തോട് ആനിക്കാട് മാളിയക്കുന്നേല്‍ വീട്ടില്‍ ജിമ്മി ജോര്‍ജ് (32) നെ എട്ട് ലിറ്റര്‍ വിദേശമദ്യവുമായും തൃക്കൊടിത്താനം നാലു കോടി കൂടെത്തട്ട് വീട്ടില്‍ സ്‌കറിയാ കുര്യാക്കോസ് (അനിയന്‍കുഞ്ഞ്) നെ 10 ലിറ്റര്‍ വിദേശമദ്യവുമായുമാണ് പൊലീസ് പിടികൂടിയത്.

ബിവറേജുകളില്‍ നിന്നും ബാറുകളില്‍ നിന്നും മദ്യം വാങ്ങി ഇരട്ടി വിലക്ക് ഡ്രൈഡേകളില്‍ വില്‍ക്കുന്നതായി ജില്ലാ പോലിസ് മേധാവി ഡി. ശില്‍പക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ബി.അനില്‍ കുമാറിന്റെ നിര്‍ദ്ദേശപ്രകാരം സ്‌ക്വാഡ് അംഗങ്ങള്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ഇരുവരെക്കുറിച്ചും സൂചന ലഭിച്ചത്.

ഇവരെ പരിശോധിച്ചതില്‍ ജിമ്മിയുടെ കൈവശം ഉണ്ടായിരുന്ന സഞ്ചിയില്‍ നിന്നും എട്ട് ലിറ്ററും അനിയന്‍കുഞ്ഞിന്റെ വീടിനു സമീപം സൂക്ഷിച്ചിരുന്ന 10 ലിറ്ററും മദ്യമാണ് പൊലീസ് പിടികൂടിയത് ഇരുവരും വളരെ നാളുകളായി മദ്യകച്ചവടം നടത്തി വരികയായിരുന്നു. അനിയന്‍കുഞ്ഞിനെതിരെ മുന്‍പും നാട്ടുകാര്‍ പരാതി നല്‍കാനൊരുങ്ങിയെങ്കിലും ഇയാളും സഹോദരന്മാരുടെയും ഭീഷണിയെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പള്ളിക്കത്തോട് എസ്.എച്ച്.ഒ സുനില്‍ ഡി. എസ്.ഐ ജമാലുദീന്‍, തൃക്കൊടിത്താനം എസ്.എച്ച്.ഒ ഇ.അജീബ്, എസ്.ഐ സജി സാരംഗ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജോര്‍ജ് എസ്.സി, ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, ശ്രീജിത് ‘ ബി. നായര്‍, അജയകുമാര്‍ കെ.ആര്‍,തോംസണ്‍ കെ.മാത്യു, അരുണ്‍ എസ്, അനീഷ് വി.കെ, ഷമീര്‍ സമദ്, ഷിബു പി.എം എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്