play-sharp-fill
“എല്ലാ എടമും നമ്മ എടം….”! ഫാമിലി, ആക്ഷന്‍ പാക്കേജ്; ആകാംക്ഷ നിറച്ച് ഇളയ ദളപതി വിജയ്‌യുടെ ‘വാരിസ്’ ട്രെയിലര്‍ പുറത്ത്; വീഡിയോ കാണാം

“എല്ലാ എടമും നമ്മ എടം….”! ഫാമിലി, ആക്ഷന്‍ പാക്കേജ്; ആകാംക്ഷ നിറച്ച് ഇളയ ദളപതി വിജയ്‌യുടെ ‘വാരിസ്’ ട്രെയിലര്‍ പുറത്ത്; വീഡിയോ കാണാം

സ്വന്തം ലേഖിക

ചെന്നൈ: വംശി പെെഡിപ്പള്ളി സംവിധാനം ചെയ്ത് വിജയ് നായകനാകുന്ന ‘വാരിസ്’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

വിജയ്‌യുടെ 66-ാം ചിത്രമായ വാരിസില്‍ ആരാധകര്‍ ഏറെ പ്രതീക്ഷവയ്ക്കുന്നുണ്ട്. കുടുംബ കഥയ്ക്ക് പ്രാധാന്യമുള്ള ചിത്രമായിരിക്കും ഇതെന്നാണ് ട്രെയിലറില്‍ നിന്ന് ലഭിക്കുന്ന സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ 20 ലക്ഷത്തില്‍ അധികം കാഴ്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു. ആക്ഷന്‍ സീനും പാട്ടും സംഭാഷണവുകൊണ്ട് നിറഞ്ഞ ട്രെയിലര്‍ ഇതിനോടകം വെെറലായികഴിഞ്ഞു. രണ്ടര മിനിറ്റോളം ദെെര്‍ഘ്യമുള്ളതാണ് ട്രെയിലര്‍.
വീഡിയോ കാണാം

തെലുങ്കിലും വാരിസ് ഒരുങ്ങുന്നുണ്ട്. രശ്മിക മന്ദാനയാണ് നായിക. എസ് ജെ സൂര്യയും പ്രധാന വേഷത്തില്‍ എത്തുന്നു.

വിജയ്‌യും എസ് ജെ സുര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്നതാണ് വാരിസിന്റെ മറ്റൊരു പ്രത്യേകത. ചിത്രത്തില്‍ വിജയ് ഗാനം ആലപിക്കുന്നുണ്ട്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം എസ് തമന്‍ നിര്‍വഹിക്കുന്നു.

13 വര്‍ഷങ്ങള്‍ക്കു ശേഷം പ്രകാശ് രാജും വിജയ്‌യും ഒന്നിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും വാരിസിനുണ്ട്.
ശരത്കുമാര്‍, പ്രഭു, പ്രകാശ് രാജ്, ഷാം, ശ്രീകാന്ത്, ഖുശ്ബു, യോഗി ബാബു, ജയസുധ, സംഗീതാ ക്രിഷ്, സംയുക്ത ഷണ്‍മുഖനാഥന്‍, നന്ദിനി റായ്, ഗണേഷ് വെങ്കട്ടരാമന്‍, ശ്രീമാന്‍, വി.ടി. ഗണേശന്‍, ജോണ്‍ വിജയ്, ഭരത് റെഡ്ഡി, സഞ്ജന എന്നിവരാണ് മറ്റഭിനേതാക്കള്‍.