Spread the love

ചെന്നൈ: തമിഴ്നാട്ടില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു.

video
play-sharp-fill

മുഖ്യമന്ത്രി സി ജോസഫ് വിജയ് ആഭ്യന്തര വകുപ്പും കൈകാര്യം ചെയ്യും.
പൊതുഭരണം, വനിത – യുവജനക്ഷേമം, മുനിസിപ്പല്‍ ഭരണം, പ്രത്യേക പദ്ധതി നടപ്പാക്കല്‍ വകുപ്പുകളും കൂടി നിലവിലുണ്ട്‌.

കെ എ സെങ്കോട്ടയ്യൻ ധന വകുപ്പും ബുസി ആനന്ദ് ഗ്രാമവികസനം, ജലവിഭവം എന്നീ വകുപ്പുകളും കൈകാര്യം ചെയ്യും.
പൊതുമരാമത്ത്, സ്പോർട്സ് വകുപ്പുകളാണ് ആധവ് അർജുനയ്ക്ക് നിയോഗിച്ചിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരുണ്‍രാജ്‌ – ആരോഗ്യം, പി വെങ്കട്ടരമണൻ – ഭക്ഷ്യം, സിവില്‍ സപ്ലൈസ്‌, സി ടി ആർ നിർമല്‍കുമാർ – വൈദ്യുതി, നിയമം, രാജ്‌മോഹൻ – പൊതുവിദ്യാഭ്യാസം, പിആർഡി, ടി കെ പ്രഭു – ഖനനം, പ്രകൃതി വിഭവം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്യും.

29കാരിയായ എസ് കീർത്തനയ്ക്ക് വ്യവസായ വകുപ്പാണ് നല്‍കിയിരിക്കുന്നത്. വകുപ്പുകള്‍ സംബന്ധിച്ച്‌ ലോക്ഭവൻ വാർത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.