video
play-sharp-fill

ചട്ടവിരുദ്ധമായി സ്വകാര്യ പ്രാക്ടീസ്, പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വിജിലൻസ് റെയ്ഡ്, ഡോക്ടർമാർ ഇറങ്ങിയോടി

ചട്ടവിരുദ്ധമായി സ്വകാര്യ പ്രാക്ടീസ്, പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വിജിലൻസ് റെയ്ഡ്, ഡോക്ടർമാർ ഇറങ്ങിയോടി

Spread the love

പത്തനംതിട്ട: ഡോക്ടർമാരുടെ ചട്ടവിരുദ്ധ സ്വകാര്യ പ്രാക്ടീസ് കണ്ടെത്താൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വിജിലൻസ് റെയ്ഡ്. റെയ്‍ഡിനിടെ രണ്ട് ഡോക്ടർമാർ ഇറങ്ങിയോടി. ആശുപത്രിയിലെ വനിത ഡോക്ടർ ഉൾപ്പെടെയാണ് ഇറങ്ങിയോടിയത്.

പരിശോധനയ്ക്ക് പിന്നാലെ ആറ് ഡോക്ടർമാർക്കെതിരെ വിജിലൻസ് വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തു. ആശുപത്രിയ്ക്കുള്ളിൽ തന്നെ ഡോക്ടർമാർ പ്രാക്ടീസ് നടത്തിയിരുന്നു. ഇത് പരിശോധിക്കാൻ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് പിടികൂടുമെന്ന് ഭയപ്പെട്ട് ഡോക്ടർമാർ ഇറങ്ങിയോടിയതെന്ന് വിജിലൻസ് പറയുന്നു.

നിലവിൽ സ്വകാര്യപ്രാക്ടീസിനായി ചില ചട്ടങ്ങൾ ഉണ്ട്. ഈ ച‌ട്ടങ്ങൾക്ക് വിരുദ്ധമായി പ്രാക്ടീസ് ചെയ്യാൻ പാടില്ല എന്നാണ് ആരോ​ഗ്യവകുപ്പിന്റെ നിയമം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അങ്ങനെ ആരെങ്കിലും പ്രാക്ടീസ് നടത്തുന്നുണ്ടോ, എന്നറിയാൻവേണ്ടിയുള്ള പരിശോധനയാണ് വിജിലൻസ് നടത്തിയത്. അതിന്റെ ഭാഗമായിട്ടാണ് പത്തനംതിട്ടയിലും കോഴഞ്ചേരിയിലും വിജിലൻസ് സംഘം പരിശോധനക്കെത്തിയത്.