play-sharp-fill
സ്‌നേഹവും വിശ്വാസവുമുള്ളൊരു ദാമ്പത്യമാണോ നിങ്ങൾ ആഗ്രഹിക്കുന്നത്; എന്നാൽ ഭർത്താക്കന്മാർ ഭാര്യമാരോട് ഒരിക്കലും ഇത്തരം കാര്യങ്ങൾ പറയാന്‍ പാടില്ല; ദാമ്പത്യബന്ധം വരെ തകരാം

സ്‌നേഹവും വിശ്വാസവുമുള്ളൊരു ദാമ്പത്യമാണോ നിങ്ങൾ ആഗ്രഹിക്കുന്നത്; എന്നാൽ ഭർത്താക്കന്മാർ ഭാര്യമാരോട് ഒരിക്കലും ഇത്തരം കാര്യങ്ങൾ പറയാന്‍ പാടില്ല; ദാമ്പത്യബന്ധം വരെ തകരാം

കൊച്ചി: ലോകത്തിലെ തന്നെ ഏറ്റവും ശക്തവും പവിത്രവുമായതാണ് ഏതൊരു വ്യക്തിയേ സംബന്ധിച്ചും ദാമ്പത്യ ബന്ധം.

എന്നാല്‍ പുരുഷന്‍മാര്‍ തങ്ങളുടെ ദാമ്പത്യ ബന്ധം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോകാന്‍ ചെയ്യേണ്ട കാര്യങ്ങളെ പോലെ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളും ഉണ്ട്.
വിവാഹശേഷം പങ്കാളികള്‍ക്കിടയില്‍ സ്‌നേഹവും വിശ്വാസവും വളരെ പ്രധാനപ്പെട്ടതാണ്.

വാക്കുകള്‍ സൂക്ഷിച്ച്‌ ഉപയോഗിക്കേണ്ടത് ദമ്പതികള്‍ക്കിടയില്‍ പ്രധാനമാണ്. അറിയാതെ പറയുന്ന ചില വാക്കുകള്‍ ദാമ്പത്യ ബന്ധത്തില്‍ വലിയ അകല്‍ച്ചയ്ക്കും വിള്ളലും ഉണ്ടാകുന്നതിന് കാരണമാകും. അത്തരത്തില്‍ അബദ്ധത്തില്‍ പോലും പറയാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹബന്ധത്തില്‍ തെറ്റ് പറ്റിയെന്നും മറ്റൊരാളെ വിവാഹം കഴിച്ചാല്‍ മതിയായിരുന്നുവെന്നും ഒരിക്കലും പറയാന്‍ പാടില്ല. എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം നീയാണ് എന്ന് ഭാര്യയോട് ഒരിക്കലും പറയരുത് ഇത് അവരുടെ ആത്മവിശ്വാസം തകരുന്നതിന് കാരണമാകും.

ഞാന്‍ ഒന്ന് അല്‍പ്പനേരം തനിച്ചിരിക്കട്ടെ എന്നും ഒരിക്കലും പറയാന്‍ പാടില്ല. അങ്ങനെ പറയുന്നത് പങ്കാളി നിങ്ങള്‍ക്ക് ഒരു ഭാരമായി മാറിയെന്ന തോന്നലുണ്ടാകും. മറ്റുള്ളവരുടെ ഭാര്യമാരുമായി ഒരിക്കലും താരതമ്യപ്പെടുത്താന്‍ പാടില്ല. ഇത് വികാരത്തെ വ്രണപ്പെടുത്തുകയും ഒപ്പം ആത്മവിശ്വാസം ഇല്ലാതാക്കുകയും ചെയ്യും.

പങ്കാളിയില്‍ നിന്ന് പല കാര്യങ്ങളും മറച്ചുവയ്ക്കുന്നുണ്ടെന്ന് അവരോട് തന്നെ തുറന്ന് പറയുന്നത് വിശ്വാസത്തെ ഇല്ലാതാക്കും. നിന്നെ വിവാഹം കഴിച്ചത് തെറ്റായിപ്പോയി എന്ന് പറയുന്നതും പങ്കാളിയെ മാനസികമായി തകര്‍ക്കും. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നില്ലെന്ന് പറയുന്നതും തെറ്റാണ്. ഒരുമിച്ച്‌ ജീവിക്കാന്‍ താത്പര്യമില്ലെന്ന് പറയുന്നതിന് തുല്യമാണ് ഇത്.