play-sharp-fill
ബാങ്ക് നോട്ട് പേപ്പര്‍ മില്ലിൽ ജോലി നേടിയാലോ? കൈനിറയെ ശമ്പളം; പത്താം ക്ലാസ്, ഐ.ടി.ഐ, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അവസരം ; ജൂണ്‍ 30 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം

ബാങ്ക് നോട്ട് പേപ്പര്‍ മില്ലിൽ ജോലി നേടിയാലോ? കൈനിറയെ ശമ്പളം; പത്താം ക്ലാസ്, ഐ.ടി.ഐ, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അവസരം ; ജൂണ്‍ 30 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം

സ്വന്തം ലേഖകൻ

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് നോട്ട് പേപ്പര്‍ മില്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. പ്രോസസ് അസിസ്റ്റന്റ് ഗ്രേഡ് -1 തസ്തികയിലാണ് നിയമനം നടക്കുന്നത്. വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കായി ആകെ 39 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ 30 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.

തസ്തിക& ഒഴിവ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാങ്ക് നോട്ട് പേപ്പര്‍ മില്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ പ്രോസസ് അസിസ്റ്റന്റ് ഗ്രേഡ് -1 നേരിട്ടുള്ള റിക്രൂട്ട്‌മെന്റ്.

ആകെ 39 ഒഴിവുകള്‍.

പ്രായപരിധി

18 – 28 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്.

വിദ്യാഭ്യാസ യോഗ്യത

പ്രോസസ് അസിസ്റ്റന്റ് ഗ്രേഡ് – 1 (മെക്കാനിക്കല്‍)

എസ്.എസ്.എല്‍.സി/ തത്തുല്യം.
ഐ.ടി.ഐ OR

മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ 3 വര്‍ഷ ഡിപ്ലോമ.

പ്രോസസ് അസിസ്റ്റന്റ് ഗ്രേഡ്  1 (ഇലക്ട്രിക്കല്‍)

എസ്.എസ്.എല്‍.സി/ തത്തുല്യം

ഐ.ടി.ഐ OR

ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ 3 വര്‍ഷ ഡിപ്ലോമ.

പ്രോസസ് അസിസ്റ്റന്റ് ഗ്രേഡ്  1 (കെമിക്കല്‍)

എസ്.എസ്.എല്‍.സി/ തത്തുല്യം. ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്.

OR കെമിക്കല്‍ എഞ്ചിനീയറിങ്ങില്‍ 3 വര്‍ഷ ഡിപ്ലോമ.

പ്രോസസ് അസിസ്റ്റന്റ് ഗ്രേഡ്  1 (കെമിസ്ട്രി)

ബി.എസ്.സി കെമിസ്ട്രി

പ്രോസസ് അസിസ്റ്റന്റ് ഗ്രേഡ്  1 (അക്കൗണ്ടന്റ്)

ബി.കോം

പ്രോസസ് അസിസ്റ്റന്റ് ഗ്രേഡ്  1 (ഓഫീസ് അസിസ്റ്റന്റ്)

ബിരുദം. (കുറഞ്ഞത് 60 ശതമാനം മാര്‍ക്ക്)

ശമ്പളം

ജോലി ലഭിച്ചാല്‍ 24500 രൂപയാണ് അടിസ്ഥാന ശമ്പളമായി ലഭിക്കുക.

അപേക്ഷ ഫീസ്

എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി = 200 രൂപ

മറ്റുള്ളവര്‍ക്ക് 600 രൂപ.

ഉദ്യോഗാര്‍ഥികള്‍ https://www.bnpmindia.com/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കുക. ശേഷം യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അപേക്ഷ നല്‍കുക. അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.