25000 രൂപ കൈക്കൂലി കേസില്‍ പിടിയിലായി ; പിന്നാലെ ഒരേ നമ്പറിലുള്ള രണ്ട് ബൈക്കുകളും പിടിച്ചെടുത്തു; തിരുവല്ല നഗരസഭാ സെക്രട്ടറിയുടെ വീട്ടിൽ പരിശോധന
സ്വന്തം ലേഖകൻ
പത്തനംതിട്ട: കൈക്കൂലി കേസിൽ അറസ്റ്റിലായ നഗരസഭാ സെക്രട്ടറിയുടെ വീട്ടിൽനിന്ന് ഒരേനമ്പറിലുള്ള രണ്ട് ബൈക്കുകൾ പിടികൂടി.
തിരുവല്ല നഗരസഭാ സെക്രട്ടറി നാരായണൻ സ്റ്റാലിന്റെ വീട്ടിൽനിന്നാണ് ഒരേ രജിസ്ട്രേഷൻ നമ്പറിലുള്ള രണ്ട് ബൈക്കുകൾ പിടിച്ചെടുത്തത്. സെക്രട്ടറിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ മറ്റുചില രേഖകളും കണ്ടെടുത്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞദിവസം മാലിന്യ സംസ്‌കരണ പ്ലാന്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് കരാറുകാരനില്‍ നിന്ന് 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മുന്‍സിപ്പല്‍ സെക്രട്ടറിയും ഓഫീസ് അസിസ്റ്റന്റും വിജിലന്‍സ് സംഘത്തിന്റെ പിടിയിലായത്. കൈക്കൂലിയായി വാങ്ങിയ തുക ഇരുവരുടെയും പക്കല്‍ നിന്നു കണ്ടെത്തി.
കൈക്കൂലി ആവശ്യപ്പെട്ടെന്ന് മാലിന്യ സംസ്‌കരണ പ്ലാന്റ് നടത്തിപ്പുകാര്‍ വിജിലന്‍സില്‍ വിവരമറിയിച്ചിരുന്നു. ഇതുപ്രകാരം വിജിലന്‍സ് നല്‍കിയ തുകയാണ് പ്ലാന്റ് നടത്തിപ്പുകാര്‍ നാരായണന്‍ സ്റ്റാലിന് കൈമാറിയത്. തുടര്‍ന്ന് ഈ തുക ഹസീന വഴി മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമം നടത്തുകയായിരുന്നു. അതിനിടെയാണ് ഇരുവരും പിടിയിലായത്.