റൊണാൾഡോയെ അനുകരിക്കാൻ ശ്രമം; ഗോൾ നേട്ടത്തിൻ്റെ ആഘോഷത്തിനിടെ വിയറ്റ്നാം ഫുട്ബോൾ താരത്തിന് ഗുരുതര പരിക്ക്;വീഡിയോ കാണാം
പോർച്ചുഗൽ നായകൻ ക്രിസ്ത്യാനോ റൊണാൾഡോയുടെ ഗോൾ ആഘോഷ രീതി അനുകരിക്കാൻ ശ്രമിച്ച വിയറ്റ്നാം ഫുട്ബോൾ താരത്തിന്റെ കാലുകൾക്ക് ഗുരുതര പരിക്ക്. വിയറ്റ്നാം ക്ലബ് വിയറ്റെല് എഫ്സിയുടെ ട്രാന് ഹോങ് ക്യെനാണ് പരിക്കേറ്റത്.
ഗോൾ നേടിയതിനു ശേഷം റൊണാൾഡോയുടെ ‘ സ്യൂ ‘ ആഘോഷം അനുകരിക്കാൻ ശ്രമിക്കുകയാണ് താരത്തിന് അപകടം സംഭവിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.
2013ൽ ചെൽസിക്കെതിരായ സൗഹൃദ മത്സരത്തിലാണ് റൊണാൾഡോ ആദ്യമായി സ്യൂ ആഘോഷം നടത്തിയത്. പിന്നീട് റൊണാൾഡോയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയും ചർച്ച ചെയ്യപ്പെടുകയും ഉണ്ടായിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :