video
play-sharp-fill
യുവതിയുടെ ഫോണിൽ വീഡിയോ കോൾ വിളിച്ച് ദമ്പതിമാരുടെ കിടപ്പറ രംഗം പകർത്തി: സാമുദായിക ട്രസ്റ്റ് ചെയർമാൻ അറസ്റ്റിലായി

യുവതിയുടെ ഫോണിൽ വീഡിയോ കോൾ വിളിച്ച് ദമ്പതിമാരുടെ കിടപ്പറ രംഗം പകർത്തി: സാമുദായിക ട്രസ്റ്റ് ചെയർമാൻ അറസ്റ്റിലായി

സ്വന്തം ലേഖകൻ

കോതമംഗലം: യുവതിയുമായുള്ള അടുപ്പം മുതലെടുത്ത് ദമ്പതിമാരുടെ കിടപ്പറ രംഗം വീഡിയോ കോളിലൂടെ മൊബൈലിൽ പകർത്തി, വാട്‌സ് അപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച കേസിൽ സാമുദായിക ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹി പൊലീസ് പിടിയിലായി. പത്തനംതിട്ട ഏഴകുളം തോക്കുപാറ കരയിൽ മനീഷ് ഭവനിൽ മനീഷ് മണി(39)യെയാണു സി.ഐ: ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
യുവതിയും മനീഷും തമ്മിൽ സൗഹൃദമുണ്ടായിരുന്നു. ഇതേ തുടർന്ന് മനീഷ് ആവശ്യപ്പെട്ട പ്രകാരം, കിടപ്പറയിൽ മൊബൈൽ ഫോൺ ഒളിപ്പിച്ച വച്ച് യുവതി ഭർത്താവുമൊത്തുള്ള കിടപ്പറ രംഗങ്ങൾ ചിത്രീകരിക്കുകയായിരുന്നു. തുടർന്ന് ഈ വീഡിയോ കയ്യിൽ ലഭിച്ച മനീഷ് ഇത് വിവിധ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു.
വീഡിയോ കോൾ വഴി മൊബൈലിൽ പകർത്തി വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് ഇയാളിൽനിന്നും യുവതിക്ക് ഭീഷണിയും ഉണ്ടായി. ഇതു ചൂണ്ടിക്കാട്ടി നൽകിയ പരാതിയെ തുടർന്നാണ് പ്രതി അറസ്റ്റിലായത്. ഒരേ ചാരിറ്റബിൾ ട്രസ്റ്റിൽ അംഗങ്ങളായിരുന്നു പ്രതിയും പരാതിക്കാരിയും ആ അടുപ്പം മുതലെടുത്ത് യുവതിയുടെ ദൃശ്യങ്ങൾ ട്രസ്റ്റ് ചെയർമാൻകൂടിയായ മനീഷ് വീഡിയോ കോൾ വഴി മൊബൈലിൽ പകർത്തുകയായിരുന്നു. അശ്ലീല ദൃശ്യങ്ങൾ തനിക്ക് പരിചയമുള്ളവർ അംഗങ്ങളായ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.