play-sharp-fill
പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ കുപ്രസിദ്ധ വാഹനമോഷ്ടാക്കൾ പിടിയിൽ ; സംഘത്തലവനായി അന്വേഷണം ഊർജിതമാക്കി

പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ കുപ്രസിദ്ധ വാഹനമോഷ്ടാക്കൾ പിടിയിൽ ; സംഘത്തലവനായി അന്വേഷണം ഊർജിതമാക്കി

സ്വന്തം ലേഖകൻ

കോലഞ്ചേരി: പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ കുപ്രസിദ്ധ വാഹനമോഷ്ടാക്കൾ പൊലീസ് പിടിയിൽ. പുത്തൻകുരിശ് പൊലീസിെന്റ രാത്രികാല പരിശോധനക്കിടെ നിർത്താതെ പോയ ഓട്ടോയെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുപ്രസിദ്ധ വാഹന മോഷ്ടാക്കൾ കുടുങ്ങിയത്.


എടത്തല കൂട്ടുപുരക്കൽ ശ്യാം (27), പള്ളുരുത്തി തേവര മുക്കത്ത് സ്റ്റെഫിൻ (24), ആലുവ എടത്തല എൻ.എ.ഡി മുകൾ തണ്ണിക്കോട്ട് സനു (27) എന്നിവരെയാണ് പുത്തൻകുരിശ് സി.ഐ സാജൻ സേവ്യറിെന്റ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലർച്ച കോലഞ്ചേരി ജംങ്കഷനിൽ വാഹന പരിശോധനക്കിടെ വന്ന ഓട്ടോറിക്ഷ പരിശോധകരെ വെട്ടിച്ച് കടന്നതോടെ പൊലീസ് സംഘം പിന്തുടർന്നു. കോലഞ്ചേരി മെഡിക്കൽ കോളജിെന്റ പാർക്കിങ്ങിൽ ഓട്ടോ ഉപേക്ഷിച്ച് സംഘം മുങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ മൂവരും ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ പ്രതികളാണെന്ന് തിരിച്ചറിഞ്ഞു. വീടുകളിൽനിന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് മോഷണക്കേസുകളുടെ വിവരം ലഭിച്ചത്. കളമശ്ശേരി, എടത്തല സ്റ്റേഷനുകളിൽ ഓട്ടോയും ബൈക്കും മോഷ്ടിച്ച കേസുകൾ ഇവർക്കെതിരെയുണ്ട്. സംഘത്തലവനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. സബ് ഇൻസ്‌പെക്ടർ ബാബു, ജോയ്, സീനിയർ സി.പി ഒ ചന്ദ്രബോസ്, അനിൽകുമാർ, യോഹന്നാൻ, സി.പി.ഒമാരായ സൈബർ പൊലീസിലെ പി.എം. റിതേഷ്, രാഹുൽ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.