play-sharp-fill
വിപണിയിൽ വൻ നേട്ടം കൊയ്ത് ഓക്‌സിജൻ, മലയാളികൾക്ക് ഓക്സിജനില്ലാതെ ഡിജിറ്റൽ ലോകമില്ല: വിറ്റുവരവിൽ ഒൻപത് മാസം കൊണ്ട് 33 ശതമാനത്തിന്റെ  വർധനവ് നേടി ഓക്സിജൻ ഡിജിറ്റൽ ഷോപ്പ് മനസുകളിൽ ഇടം നേടുന്നു

വിപണിയിൽ വൻ നേട്ടം കൊയ്ത് ഓക്‌സിജൻ, മലയാളികൾക്ക് ഓക്സിജനില്ലാതെ ഡിജിറ്റൽ ലോകമില്ല: വിറ്റുവരവിൽ ഒൻപത് മാസം കൊണ്ട് 33 ശതമാനത്തിന്റെ വർധനവ് നേടി ഓക്സിജൻ ഡിജിറ്റൽ ഷോപ്പ് മനസുകളിൽ ഇടം നേടുന്നു

എ.കെ ശ്രീകുമാർ

കോട്ടയം: ശ്വാസമില്ലാതെ ജീവിക്കാനാവില്ല എന്ന നിലയിൽ നിന്നും, ‘ഓക്സിജനില്ലാതെ’ ജീവിക്കാനാവാത്ത ഡിജിറ്റൽ ലോകത്തേക്ക് മലയാളി എത്തിയിരിക്കുന്നു. കമ്പ്യൂട്ടറിലും , മൊബൈൽ ഫോണുകളിലും, ഇലക്ട്രോണിക് ഉപകരണങ്ങളിലും അവസാന ശ്വാസമായി മാറിയ ഓക്സിജൻ ഡിജിറ്റൽ ഷോപ്പിന്റെ കുതിപ്പ് തന്നെയാണ് ഇവരില്ലാതെ ഇനി മലയാളിയ്ക്ക് ഡിജിറ്റൽ ലോകമില്ലന്ന് ഉറപ്പാക്കിയിരിക്കുന്നത്.
കഴിഞ്ഞ ഒൻപത് മാസത്തിനിടെ 32.97 ശതമാനത്തിന്റെ വളർച്ചയാണ് ഓക്സിജൻ ഡിജിറ്റൽ ഷോപ്പിന് ഉണ്ടായിരിക്കുന്നത്. 2018 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള ഒൻപത് മാസത്തിനിടെ 122.96 കോടി രൂപയുടെ വിറ്റുവരവാണ് ഓക്സിജൻ ഡിജിറ്റൽ ഷോപ്പിന് ഉണ്ടായിരുന്നത്.


എന്നാൽ, എല്ലാവരും സാമ്പത്തിക പ്രതിസന്ധിയെന്നു പറയുന്ന ഈ കഴിഞ്ഞ വർഷത്തിലും 2019 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള ഒൻപത് മാസത്തിനിടെ 163.50 കോടി രൂപയുടെ വിൽപ്പനയാണ് ഓക്സിജന്റെ ഷോറൂമുകളിൽ നടന്നത്.
കാഞ്ഞിരപ്പള്ളിൽ നൂറിൽ താഴെ സ്‌ക്വയർ ഫീറ്റുള്ള കൊച്ചു ‘ മുറിയിൽ നിന്നും, കേരളത്തിലെമ്പാടും വളർന്ന് പടർന്നു പന്തലിച്ച ഓക്സിജൻ ഡിജിറ്റൽ ഷോപ്പിന്റെ സി ഇ ഒ ഷിജോ കെ.തോമസ് തേർഡ് ഐ ന്യൂസ് ലൈവിനോടു സംസാരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇലക്ട്രോണിക്‌സ്, ഡിജിറ്റൽ മേഖലയിലെ കടുത്ത മത്സരവും , തകർന്നടിഞ്ഞ സാമ്പത്തിക പ്രതിസന്ധിക്കാലത്തും എന്താണ് ഓക്സിജന്റെ വിജയ രഹസ്യo?

ഓക്‌സിജൻ – കമ്പ്യൂട്ടർ മേഖലയുമായി യാതൊരു ബന്ധവുമില്ലാത്ത പേര്; എങ്ങിനെയാണ് ഈ പേരിലേയ്ക്ക് എത്തിയത്?

കാഞ്ഞിരപ്പള്ളിയിലെ ചെറുകിട സ്ഥാപനത്തിൽ നിന്നായിരുന്നു തുടക്കം. ആദ്യം കമ്പ്യൂട്ടറുകൾ അസംബിൾ ചെയ്ത് ചെറിയ വിലയിൽ വിറ്റിരുന്നു. കേരളത്തിൽ ആദ്യമായി ലാപ്ടോപ്പുകൾ തുറന്നു വച്ച് വിൽപ്പന നടത്തിയത് ഓക്സിജനാണ്. ഈ വളർച്ചയിലൂടെയാണ് ഞങ്ങൾ ഓസോൺ വഴി ഓക്സിജനിൽ എത്തിയത്. കമ്പ്യൂട്ടറുകളുടെ വിതരണ ശൃംഖല നടത്തിയിരുന്ന ഞങ്ങളുടെ ആദ്യ സ്ഥാപനത്തിന്റെ പേര് ഓസോൺ എന്നായിരുന്നു. ഡിജിറ്റൽ മേഖലയിൽ പുതിയ സ്ഥാപനം ആരംഭിക്കുമ്പോഴും, ഈ മേഖലയുമായി ഒറ്റയടിയ്ക്കു ബന്ധമില്ലാത്ത പേര് തന്നെയാണ് ലക്ഷ്യമിട്ടിരുന്നത്. ഇത് തന്നെയാണ് ഓക്സിജൻ എന്ന പേരിനു പിന്നിൽ.

ഓക്‌സിജന്റെ വിജയത്തിനു പിന്നിലുള്ള കരുത്ത് എന്താണ്..?

കാഞ്ഞിരപ്പള്ളിയിൽ നിന്നും കേരള മെമ്പാടും ഷോറൂമുകൾ എന്ന ലക്ഷ്യത്തിലേക്കാണ് ഞങ്ങൾ എത്തിയത്. ഇതിനു പിന്നിലുള്ള ഏറ്റവും വലിയ കരുത്ത് ഞങ്ങളുടെ ഉപഭോക്താക്കൾ തന്നെയാണ്. പരസ്യങ്ങളില്ലെങ്കിൽ പോലും തുടർച്ചയായി ഞങ്ങളെ തേടിയെത്തുന്ന കസ്റ്റമേഴ്സ് തന്നെയാണ് ഞങ്ങളുടെ വിജയ രഹസ്യം. ഒരാൾ ഓക്സിജനിൽ എത്തിയാൽ മനസ് നിറഞ്ഞാവും മടങ്ങുക. ആ കസ്റ്റമർ പറഞ്ഞ് നിരവധി പേരാണ് പിന്നീട് ഓക്സിജൻ തേടിയെത്തുന്നത്. ഇതു തന്നെയാണ് ഞങ്ങളുടെ വിജയ രഹസ്യം .
വൈവിദ്ധ്യവും ആധുനികതയും ആഫ്ടർ സെയിൽസ് സർവീസുമാണ് ഓക്സിജൻ ഡിജിറ്റൽ ഷോപ്പ് ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകുന്നത്. ഷോറൂമിൽ എത്തുന്ന ഉപഭോക്താക്കളോട് അവർക്കു വേണ്ട ഉത്പന്നങ്ങളുടെ ഗുണനിലവാരമടക്കം എല്ലാ ഫീച്ചേഴ്സും പറഞ്ഞു മനസിലാക്കാൻ സാധിക്കുന്ന പരിശീലനം ലഭിച്ച ജീവനക്കാരാണ് ഓക്സിജന്റെ ഓരോ ഷോപ്പിലും ഉള്ളത്. കൃത്യമായ ഇടവേളകളിൽ ജീവനക്കാർക്ക് പരിശീലനം നൽകുന്നു. ഇത് കൂടാതെ എല്ലാ ഓക്സിജൻ ഷോപ്പുകളിലും ആഫ്ടർ സെയിൽസ് സേവനം ഉറപ്പാക്കാൻ ജീവനക്കാർ സദാ സന്നദ്ധരാണ്.

ഫെവ് ജിയുടെ ലോകത്തിൽ ഓക്‌സിജന്റെ പുതിയ ലക്ഷ്യം എന്താണ്..?

പുതിയ ലോകത്തിലെ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻമാർ കേരളത്തിലേയ്ക്ക് ഓക്സിജന്റെ കൈപിടിച്ച് എത്തണമെന്നാണ് ആഗ്രഹിക്കുന്നത്. റോബോർട്ടിക്സിലും, ആർട്ടിഫിഷ്യൽ ഇന്റലിജൻസുമാണ് ഇനി ഡിജിറ്റൽ മേഖലയുടെ നട്ടെല്ല്.  ഈ മേഖലയിലേയ്ക്കുള്ള മാറ്റമാണ് ഓക്സിജൻ ഇനി ലക്ഷ്യമിടുന്നത്. അധികം വൈകാതെ തന്നെ ഈ മേഖലയിലേയ്ക്കു ഓക്സിജൻ കടക്കും.

ജീവനക്കാരാണ് ഓരോ സ്ഥാപനത്തിന്റെയും കരുത്ത്.ജീവനക്കാർക്ക് വേണ്ടി എന്തൊക്കെ പദ്ധതികളാണ് ഓക്‌സിജൻ ആവിഷ്‌കരിക്കുന്നത്.?

ഓക്‌സിജനിലെ ഓരോ ജീവനക്കാരും ഞങ്ങളുടെ കുടുംബാംഗങ്ങൾ തന്നെയാണ്. ഓരോ ജീവനക്കാരനും വേണ്ടതെന്തെന്ന്  തിരിച്ചറിഞ്ഞു നൽകാൻ ഞങ്ങൾ തയ്യാറാകാറുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ഡിജിറ്റൽ നെറ്റ് വർക്ക്, കാലത്തിന് അനുസരിച്ചുള്ള അപ്‌ഡേറ്റിംങ് സംവിധാനം എല്ലാമാണ് ഓക്‌സിജൻ വാഗ്ദാനം ചെയ്യുന്നത്. ഇത് ഞങ്ങളുടെ ജീവനക്കാർ വഴിയാണ് യാഥാർഥ്യത്തിൽ എത്തിക്കുന്നത്. ജീവനക്കാരുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് ഓക്‌സിജൻ പ്രത്യേക പരിഗണന നൽകുന്നുണ്ട്. വലത് കൈ ചെയ്യുന്നത് ഇടതു കൈ അറിയരുതെന്നാണ് തത്വം. അതുകൊണ്ടു തന്നെ ഞങ്ങളുടെ കുടുംബാംഗങ്ങൾക്കായി ചെയ്യുന്ന സഹായങ്ങൾ പരസ്യമാക്കാൻ ആഗ്രഹിക്കുന്നില്ല.
നിലവിൽ 22 ഷോറൂമുകളിലായി 500 ലധികം ജീവനക്കാരുണ്ട്. ജീവനക്കാരുമായും അവരുടെ കുടുംബാംഗങ്ങളുമായും ആശയ വിനിമയം നടത്താറുണ്ട്. ജീവനക്കാരുടെ ആരോഗ്യ പ്രശ്‌നങ്ങളിലും ഞങ്ങൾ പ്രത്യേക ശ്രദ്ധ വയ്ക്കുന്നു, ഈ വർഷം റാന്നി, പാലാ, തൃശൂർ, കൊല്ലം എന്നിവടങ്ങളിൽ പുതിയ ഷോറൂമുകൾ തുറക്കും. ഇവിടങ്ങളിലെല്ലാം ജീവനക്കാർക്ക് പ്രത്യേക ശ്രദ്ധയും പരിഗണനയും ഓക്‌സിജൻ നൽകും.

ഓക്‌സിജൻ പ്രവർത്തിക്കുന്നതെല്ലാം ഏറ്റവും വെല്ലുവിളി നിറഞ്ഞ സ്ഥലങ്ങളിലാണ്. ഉദാഹരണത്തിന് നാഗമ്പടം പോലെ ഏറ്റവുമധികം ഡിജിറ്റൽ ഷോപ്പുകൾ ഉള്ള സ്ഥലത്താണ് പ്രധാന ഷോറൂം തന്നെ. ഇത് ഏത് തരത്തിലാണ് സ്ഥാപനത്തിന് ഗുണം ചെയ്യുന്നത്.?

ഓക്‌സിജന്റെ എല്ലാക്കാലത്തെയും ഏറ്റവും വലിയ ഗുണം എന്നത് മത്സരക്ഷമത തന്നെയാണ്. തങ്ങളുടെ നാലുവശത്തും മികച്ച നിലവാരത്തിലുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുമ്പോൾ , അവരേക്കാളും ഒരു പടി കൂടി മുന്നിൽ നിൽക്കാനുള്ള ശ്രദ്ധ ഓക്‌സിജൻ കാണിക്കും. ഇത് മികച്ച കസ്റ്റമർ സർവ്വീസിലൂടെയും വിൽപനാനന്തര   സേവനത്തിലൂടെയുമാണ് ഞങ്ങൾ ഉറപ്പ് വരുത്തുന്നത്.