Spread the love

കോട്ടയം: മദ്യപിച്ചു വാഹനമോടിച്ച 38 പേരുടെ ഡ്രൈവിംഗ് ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് താത്കലികമായി റദ്ദ് ചെയ്തു.

video
play-sharp-fill

അപകടകരമായി വാഹനമോടിച്ച്‌ അപകടമുണ്ടാക്കിയ ഒരാളുടെയും ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചു വാഹനമോടിച്ച രണ്ടുപേരുടെയും ലൈസന്‍സ് റദ്ദാക്കി.

സിഗരറ്റു വലിച്ചു ബസ് ഓടിച്ച കരിപ്പമറ്റം വീട്ടില്‍ വര്‍ഗീസ് ചാണ്ടിയുടെ ലൈസന്‍സ് താത്കാലികമായി റദ്ദാക്കിയും കോട്ടയം ആര്‍ടിഒ ആര്‍. രമണന്‍ ഉത്തരവിറക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹന നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലയിലെ ജോയിന്‍റ് ആര്‍ടിഒമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വ്യാപകമായി വാഹന പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയതായും ആര്‍ടിഒ അറിയിച്ചു.