വീട്ടില്‍ നിന്ന് ഉരുളക്കിഴങ്ങ് കാണാതായെന്ന് പൊലീസില്‍ പരാതി : അന്വേഷിക്കാനെത്തിയപ്പോള്‍ പാചകം ചെയ്ത ഉരുളക്കിഴങ്ങാണ് കാണാതായതെന്ന്: പിന്നെയാണ് വമ്പന്‍ ട്വിസ്റ്റ്
ലഖ്‌നൗ: തന്റെ വീട്ടില്‍ നിന്ന് ഉരുളക്കിഴങ്ങ് മോഷണം പോയിരിക്കുന്നുവെന്നാണ് വിജയ് വര്‍മ്മ പൊലീസിന്റെ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് അറിയിച്ചത്.
പരാതി ലഭിച്ചതിന് പിന്നാലെ മേല്‍വിലാസം ചോദിച്ച് മനസ്സിലാക്കിയ പൊലീസ് സംഘം ഇയാളുടെ വീട്ടില്‍ പരാതി അന്വേഷിക്കാനായി എത്തി.
ദീപാവലിയുടെ മുന്‍പത്തെ ദിവസം രാത്രിയായിരുന്നു സംഭവം. വിജയ് വര്‍മ പൊലീസിനോട് പരാതി ഉന്നയിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
പരാതിയുടെ അടിസ്ഥാനത്തില്‍ വിജയ് വര്‍മയുടെ വീട്ടില്‍ എത്തിയപ്പോഴാണ് പാകം ചെയ്ത് വെച്ചിരുന്ന 250 ഗ്രാം ഉരുളക്കിഴങ്ങാണ് കാണാതായത് എന്ന് പൊലീസിന് മനസ്സിലായത്. താങ്കള്‍ മദ്യപിച്ചാണോ പൊലീസിനെ വിളിച്ചതെന്ന് ഇയാളോട് ഉദ്യോഗസ്ഥര്‍ ചോദിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതെ മദ്യപിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി. എല്ലാ ദിവസവും മദ്യപിക്കാറുണ്ടെന്നും പകല്‍ മുഴുവന്‍ ജോലി ചെയ്ത ശേഷം രാത്രിയില്‍ മദ്യപിക്കുന്ന പതിവ് തനിക്കുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ വിളിച്ച്‌ത് മദ്യലഹരിയിലാണെന്ന് കരുതരുതെന്നും മോഷണത്തില്‍ തനിക്ക് പരാതിയുണ്ടെന്നുമാണ് ഇയാള്‍ പറഞ്ഞത്.
ഉരുളക്കിഴങ്ങ് മോഷണം പോയ സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്നായിരുന്നു വിജയുടെ ആവശ്യം. ഉരുളക്കിഴങ്ങ് അതും ഇത്ര ചെറിയ അളവില്‍ നഷ്ടപ്പെട്ടതിന്റെ പേരില്‍ ഒരുപാട് ജോലിയുള്ള ഒരു വിഭാഗത്തെ ബുദ്ധിമുട്ടിച്ചുവെന്ന വിമര്‍ശനം ശക്തമാണ്.
എന്നാല്‍ എത്ര ചെറിയ കാര്യമായാലും പരാതി ലഭിച്ചപ്പോള്‍ സംഭവ സ്ഥലത്ത് എത്താനുള്ള പൊലീസിന്റെ മനസ്സിനെ അഭിനന്ദിക്കുന്നവരും നിരവധിയാണ്. എത്ര ചെറിയ പരാതിയായാലും
അതില്‍ പ്രതികരിക്കാനുള്ള പൊലീസിന്റെ തീരുമാനത്തെ മാതൃകയാക്കണമെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്