ശൈലജ ടീച്ചറുടെ പിന്‍ഗാമിയാകാന്‍ വീണാ ജോര്‍ജ്; ആരോഗ്യ മന്ത്രി വീണ തന്നെ; ധനവകുപ്പ് ബാലഗോപാലിന്; ആര്‍. ബിന്ദുവിന് ഉന്നത വിദ്യാഭ്യാസം; കോട്ടയത്തിന്റെ സ്വന്തം വാസവന് എക്‌സൈസ് വകുപ്പ് ലഭിക്കും; മന്തിസഭയിലെ ഗ്ലാമര്‍ വകുപ്പുകള്‍ ഇവര്‍ക്ക്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ ഏറവും ആകാംഷയോടെ നോക്കിയിരുന്ന ആരോഗ്യ വകുപ്പിന് വനിതാ മന്ത്രി തന്നെ. ഏറെ വിവാദമായിരുന്ന ആരോഗ്യമന്ത്രി സ്ഥാനം പത്തനംതിട്ട ആറന്മുളയിൽ നിന്നുള്ള എം.എൽ.എ വീണാ ജോർജിനാണ് ഇപ്പോൾ പാർട്ടി സമ്മാതിക്കുന്നത്. കെ.കെ ഷൈലജയുടെ പിൻഗാമിയായി വീണാ ജോർജ് എത്തുമെന്നും ഏതാണ്ട് ഉറപ്പായി.
ഷൈലജ ടീച്ചറുടെ പിൻഗാമിയാകുന്നതോടെ കേരളം ഉറ്റ് നോക്കുന്ന മന്ത്രിയായി വീണയും മാറും. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ നിന്നുള്ള എം.എൽ.എയായ കെ.എൻ ബാലഗോപാലിനാവും ധനവകുപ്പെന്നാണ് ലഭിക്കുന്ന സൂചന. നേമത്ത് ബി.ജെപിയുടെ അക്കൗണ്ട് പൂട്ടിച്ചെത്തിയ വി.ശിവൻകുട്ടിയ്ക്കാണ് വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ തവണ കെ.ടി ജലീൽ ഭരിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് കോളേജ് വിദ്യാഭ്യാസത്തിൽ മുൻ പരിചയമുള്ള മുൻ തൃശൂർ മേയർകൂടിയായ ആർ ബിന്ദുവിനു ലഭിക്കും. സാമൂഹിക ക്ഷേമവകുപ്പ് കൂടി ആർ.ബിന്ദു നയിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കളമേശരിയിൽ നിന്നുള്ള എം.എൽ.എയും സി.പി.എമ്മിന്റെ മുതിർന്ന നേതാവുമായ പി രാജീവിനെയാണ് വ്യവസായ വകുപ്പിലേയ്ക്കു പരിഗണിക്കുന്നത്. സി.പി.എമ്മിന്റെ ഏറ്റവും തല മുതിർന്ന നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായ എം.വി ഗോവിന്ദൻമാസ്റ്റരെയാണ് തദ്ദേശസ്വയംഭരണ വകുപ്പിലേയ്ക്കു പരിഗണിക്കുന്നത്.
കോട്ടയം ജില്ലാ സെക്രട്ടറിയും ഏറ്റുമാനൂർ എം.എൽ.എയുമായ വി.എൻ വാസവനാണ് എക്‌സൈസ് വകുപ്പ്. ജനതാദൾ എസി.നാണ് വൈദ്യുതി വകുപ്പ് നൽകിയിരിക്കുന്നത്. കഴിഞ്ഞ തവണ എം.എം മണി വളരെ ഭംഗിയായി ഭരിച്ച വകുപ്പാണ് വൈദ്യുതി വകുപ്പ്. ഇത്തവണ മുന്നണിയിലെ ധാരണ അനുസരിച്ചാണ് വകുപ്പ് ഇടതു മുന്നണിയിലെ ഘടകക്ഷിയായ ജനതാദാൾ എസിന് വൈദ്യുതി വകുപ്പ് നൽകിയത്. കഴിഞ്ഞ തവണ മന്ത്രിയായിരുന്ന കെ.കൃഷ്ണൻകുട്ടിയ്ക്ക് തന്നെയാണ് ഇക്കുറി വൈദ്യുതി വകുപ്പ് നൽകിയിരിക്കുന്നത്.
ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിനാണ് പൊതുമരാമത്ത് വകുപ്പിന്റെ ചുമത. ഐ.എൻ.എല്ലിന്റെ മന്ത്രിയായ അഹമ്മദ് ദേവർകോവിലിനാണ് തുറമുഖം വകുപ്പിന്റെ ചുമതല നൽകിയിരിക്കുന്നത്. സി.പി.എം സ്വതന്ത്രനായി മത്സരിച്ച വി.അബ്ദുൾറഹ്മാൻ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ചുമതലയും നൽകിയിട്ടുണ്ട്.
കേരള കോൺഗ്രസ് എമ്മിന്റെ മന്ത്രിയായ റോഷി അഗസ്റ്റിന് ജലവിഭവ വകുപ്പും അനുവദിച്ചിട്ടുണ്ട്.