video
play-sharp-fill

ഞാനും ഒരു അമ്മയാണ്, വീഴ്ചകളിൽ നടപടി ഉറപ്പ്; അനുപമയെ ഫോണിൽ വിളിച്ച്‌ ആരോഗ്യമന്ത്രി

ഞാനും ഒരു അമ്മയാണ്, വീഴ്ചകളിൽ നടപടി ഉറപ്പ്; അനുപമയെ ഫോണിൽ വിളിച്ച്‌ ആരോഗ്യമന്ത്രി

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: അനുപമയെ ഫോണില്‍ വിളിച്ച്‌ സംസാരിച്ച്‌ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

താനും ഒരമ്മയാണെന്നും, തനിക്ക് കാര്യങ്ങള്‍ മനസിലാകുമെന്നും വീണ ജോര്‍ജ് പറഞ്ഞു. രണ്ട് മിനിട്ടോളം മന്ത്രി അനുപമയോട് സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഞ്ഞിനെ തിരികെ കിട്ടാന്‍ നടപടിയെടുക്കുമെന്നും, വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

അനുപമ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മന്ത്രി വിളിച്ചത്.

സമരവുമായി മുന്നോട്ട് പോകാനാണ് അനുപമയുടെ തീരുമാനം. ഭര്‍ത്താവ് അജിത്തിനൊപ്പമാണ് യുവതി നിരാഹാരസമരമിരിക്കുക.