play-sharp-fill
ഭര്‍ത്താവിനെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; കിഫ്‌ബി നിശ്ചയിച്ച അലൈൻമെന്റില്‍ നിന്ന് ഒരു മാറ്റവും വരുത്തിയിട്ടില്ല; മാനനഷ്ട കേസ് നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

ഭര്‍ത്താവിനെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; കിഫ്‌ബി നിശ്ചയിച്ച അലൈൻമെന്റില്‍ നിന്ന് ഒരു മാറ്റവും വരുത്തിയിട്ടില്ല; മാനനഷ്ട കേസ് നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: റോഡ് അലൈൻമെന്റില്‍ മാറ്റം വരുത്താൻ തന്റെ ഭർത്താവ് ജോർജ് ജോസഫ് ഇടപെട്ടു എന്നത് അടിസ്ഥാനരഹിതമായി കാര്യമാണെന്ന് മന്ത്രി വീണ ജോർജ്.

കിഫ്‌ബി നിശ്ചയിച്ച അലൈൻമെന്റില്‍ നിന്ന് ഒരു മാറ്റവും വരുത്തിയിട്ടില്ല. താൻ എംഎല്‍എ ആകുന്നതിന് വർഷങ്ങള്‍ക്ക് മുൻപ് തന്നെ ഭർത്താവിന് കൊടു മണ്ണിലെ 22.5 സെന്റ് സ്ഥലം ഉണ്ടായിരുന്നു. കെട്ടിടം വച്ചത് ഒരുകോടി 89 ലക്ഷം രൂപ ബാങ്ക് ലോണെടുത്താണ്.

ഇതിനു മുന്നിലൂടെയാണ് ഏഴംകുളം -കൈപ്പട്ടൂർ റോഡ് പോകുന്നത്. ഈ റോഡിന് കിഫ്ബിയിലൂടെ പണം അനുവദിച്ച്‌ ബിഎം ആൻ്റ് ബിസി ടാറിങ്ങിനായുള്ള നിർമ്മാണ പ്രവർത്തിയും നടക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020 ലാണ് 12 മീറ്റർ വീതിയില്‍ റോഡ് നിർമ്മാണത്തിന് കിഫ്ബി ധനാനുമതി നല്‍കിയത്. അതായത് മന്ത്രിയാകുന്നതിന് മുൻപേതന്നെ. ഇനി ഈ പറയുന്ന ഭാഗത്ത് റോഡിന്റെ വീതി അളന്നു നോക്കിയാല്‍ 17 മീറ്ററാണ് എന്ന് കാണാൻ കഴിയും. ഈ റോഡിന് ഇത്രയും വീതി മറ്റൊരിടത്തുമില്ല.

റോഡ് നിർമ്മാണം നടക്കുന്നത് കിഫ്ബി 2020 ല്‍ അനുവദിച്ച 12 മീറ്റർ വീതിയില്‍ കെആർഎഫ്ബി നിശ്ചയിച്ച അലൈൻമെൻ്റിലാണ്. അതില്‍ ഒരുതരത്തിലുള്ള മാറ്റവും ഈ ഭാഗത്ത് ഉണ്ടായിട്ടില്ല. ഇവിടെയാണ് കോണ്‍ഗ്രസുകാർ കൊടി കുത്തിയതെന്ന് മന്ത്രി പറഞ്ഞു.

കിഫ്ബി നിശ്ചയിച്ച അലൈൻമെന്റില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്ന് ഉദ്യോഗസ്ഥർ രേഖകള്‍ സഹിതം കാണിച്ചിട്ടും അളന്നു കാണിച്ചിട്ടും ചില പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ കേള്‍ക്കാൻ തയ്യാറായില്ല എന്നാണ് അറിഞ്ഞത്. അലൈൻമെൻ്റില്‍ ഒരു തരത്തിലും ഒരു മാറ്റവും ഉണ്ടായിട്ടില്ല.

കൃത്യമായ രേഖകളോടെ (റവന്യൂ, പിഡബ്ല്യുഡി) ഔദ്യോഗികമായി അളന്ന് തിട്ടപ്പെടുത്തിയിട്ടുള്ള വസ്തുവായതിനാലും ഒരടി പോലും പുറംപോക്ക് ഈ വസ്തുവില്‍ ഇല്ല എന്നതിനാലും, അലൈൻമെൻ്റില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റം ഈ ഭാഗത്ത് ഉണ്ടായിട്ടില്ല എന്നിരിക്കെ അലൈൻമെന്റ് മാറ്റി എന്ന് അപകീർത്തിപ്പെടുത്തി അപമാനിച്ചതിനാലും മാനനഷ്ട കേസ് നല്‍കാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

എന്നാല്‍, സിപിഎം നേതാവായ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ആരോപണത്തില്‍ മന്ത്രി മൗനം തുടർന്നു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി അലൈൻമെന്റില്‍ മാറ്റം വരുത്തി എന്നാണ് കൊടുമണ്‍ പഞ്ചായത് പ്രസിഡന്റ്‌ കെ കെ ശ്രീധരൻ ആരോപിച്ചത്.