video
play-sharp-fill

Saturday, May 17, 2025
Homeflashഡോക്ടര്‍മാര്‍ക്കെതിരായ ആക്രമണം അറിഞ്ഞില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്; രേഖാമൂലം മന്ത്രി മറുപടി പറഞ്ഞത് നിയമസഭയില്‍; പ്രതിഷേധവുമായി...

ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമണം അറിഞ്ഞില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്; രേഖാമൂലം മന്ത്രി മറുപടി പറഞ്ഞത് നിയമസഭയില്‍; പ്രതിഷേധവുമായി ആരോഗ്യപ്രവര്‍ത്തകര്‍

Spread the love

 

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമണം അറിഞ്ഞില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമണം ചര്‍ച്ചയായപ്പോഴാണ് അക്രമണങ്ങള്‍ അറിഞ്ഞില്ലെന്ന് മന്ത്രി പറഞ്ഞത്. സംഭവം വിവാദമായതോടെ നിയമസഭയിലെ മറുപടി സാങ്കേതിക പിഴവാണെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഉത്തരം തിരുത്തി നല്‍കിയതാണെന്നും പഴയ് അപ് ലോഡ് ചെയ്തതാണ് വിനയായതെന്നുമാണ് വിശദീകരണം

ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ഒരു കയ്യേറ്റവും അനുവദിക്കില്ലെന്നും വീണാ ജോര്‍ജ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് അക്രമണങ്ങള്‍ അറിഞ്ഞില്ലെന്ന് പറഞ്ഞത് സാങ്കേതികപ്പിഴവ് ആകുന്നത് എങ്ങനെയാണെന്നും പ്രതിഷേധമുണ്ടെന്നും ഡോക്ടര്‍മാര്‍ പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമണങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാരുടെ സംഘടനകളായ കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം കടുപ്പിച്ചിരുന്നു.

തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയില്‍ വനിതാഡോക്ടര്‍ക്കും സെക്യൂരിറ്റി ജീവനക്കാരനും നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

അത്യാഹിത വിഭാഗമുള്ള ആശുപത്രികളില്‍ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണം, സുരക്ഷാ കാമറളടക്കം സജ്ജീകരണം കൂട്ടണം, എല്ലാ ആക്രമണക്കേസുകളും ഹോസ്പിറ്റല്‍ പ്രൊട്ടക്ഷന്‍ ആക്ടിന് കീഴിലുള്‍പ്പെടുത്തണം, ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം എന്നിങ്ങനെ നീളുന്നു പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍.

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments