വീടിന്‍റെ മേല്‍ക്കൂര തകർന്ന് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം:സുനാമി പുനരധിവാസ പാക്കേജിന്‍റെ ഭാഗമായി നിർമ്മിച്ച വീടാണ് തകർന്നത്: കുഞ്ഞിന്റെ അമ്മയ്ക്ക് പരിക്കേറ്റു.
നാഗപട്ടണം: തമിഴ്നാട് നാഗപ്പട്ടണത്ത് വീടിന്‍റെ മേല്‍ക്കൂര തകർന്ന് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം.
വിജയകുമാർ – മീന ദമ്ബതികളുടെ മകൻ യാസീന്ദ്രം ആണ് മരിച്ചത്.
സീലിംഗ് ഫാൻ അടക്കം കുട്ടിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. രാത്രി ഉറക്കത്തിനിടെയാണ് അപകടമുണ്ടായത്. കുഞ്ഞിന്‍റെ അമ്മ മീനയുടെ കൈയ്ക്ക് പരിക്കേറ്റു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടനെ അയല്‍വാസികള്‍ ഓടിവന്നു. കുട്ടിയെ അപ്പോള്‍ത്തന്നെ നാഗപട്ടണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.
2004ലെ സുനാമി പുനരധിവാസ പാക്കേജിന്‍റെ ഭാഗമായി നിർമ്മിച്ച വീടാണ് തകർന്നത്. പ്രദേശത്ത് ആകെ 500 ഓളം വീടുകളാണ് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചത്. മിക്ക വീടുകളും
അപകട നിലയിലാണെന്നും പരാതിപ്പെട്ടിട്ട് അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്നും നാട്ടുകാർ പറഞ്ഞു.
Third Eye News Live
0