
സ്വന്തം ലേഖിക
മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ വന്നിട്ട് കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
പ്രധാനമന്ത്രിക്ക് കേരളത്തില്‍ പ്രചാരണം നടത്താന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ആ വരവ് വോട്ടാകില്ലെന്നും ബിജെപി കേരളത്തില്‍ അപ്രസക്തമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രധാനമന്ത്രി ഇനിയും വരട്ടെ. ആ പ്രചാരണവും വിഭജന തന്ത്രവും കേരളത്തില്‍ വിജയിക്കില്ല. കേരളത്തിന്റേത് മതേതര മനസാണ്. കേരളത്തിലെ ജനങ്ങളില്‍ കോണ്‍ഗ്രസിന് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ രക്തദാഹിയാണെന്നും കുഞ്ഞുങ്ങളുടെ ചോര കാണുമ്ബോള്‍ആഹ്‌ളാദിക്കുന്ന സാഡിസ്റ്റാണ് അദ്ദേഹമെന്നും സതീശന്‍ വിമര്‍ശിച്ചു.
നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗുരുവായൂര്‍ ക്ഷേത്രത്തിലും തൃപ്രയാര്‍ ശ്രീരാമ സ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ശേഷമാണ് കൊച്ചിയിലേയ്ക്ക് മടങ്ങിയത്.