play-sharp-fill
കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ 48-ാ മത് സംസ്ഥാന സമ്മേളനത്തിൻ്റെ സ്വാഗത സംഘം രൂപീകരിച്ചു :

കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ 48-ാ മത് സംസ്ഥാന സമ്മേളനത്തിൻ്റെ സ്വാഗത സംഘം രൂപീകരിച്ചു :

 

സ്വന്തം ലേഖകൻ
കുമരകം : ഫെബ്രുവരി മാസം അവസാന വാരം കുമരകത്ത് വെച്ച് നടക്കുന്ന കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ്റെ 48-ാ മത് സംസ്ഥാന സമ്മേളനത്തിൻ്റെ സ്വാഗത സംഘം രൂപീകരണ യോഗം കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വച്ച് നടന്നു.

കോട്ടയം ഡിസിസി വൈസ് പ്രസിഡൻ്റ് അഡ്വ ജി. ഗോപകുമാർ ഉൽഘാടനം ചെയ്തു.സർക്കാർ ജീവനക്കാരെ ഏറ്റവും അധികം ദ്രോഹിച്ച സർക്കാരാണ് ഇപ്പോൾ ഭരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് റിൻസോ വി വർഗീസ് അധ്യക്ഷനായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തോമസ് കല്ലാടൻ (കെപിസിസി മെമ്പർ ), ജോൺ കോശി (ജനറൽ സെക്രട്ടറി കെ .എ. യു എംപ്ലോയീസ് യൂണിയൻ ), എസ് സുധാകരൻ നായർ (ജനറൽ സെക്രട്ടറി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി , കെഎസ് ജയകുമാർ (കെ .എ. യു ജനറൽ കൗൺസിൽ അംഗം), മഹേഷ് എൻ (FUEO ജനറൽ സെക്രട്ടറി), ബോബിൻ വി പി (എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി) സതീഷ് ജോർജ് (ജില്ലാ പ്രസിഡൻറ് എൻ.ജി.ഒ അസോസിയേഷൻ ), പ്രദീപ്കുമാർ (കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കുമരകം), ജങ്കലാൽ (കെ .എ. യു ഐ .എൻ.ടി. യു.സി) എന്നിവർ സംസാരിച്ചു.