
പറവൂർ: നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് കേരളത്തിൽ അധികാരത്തിൽ തിരിച്ചുവരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും ജനാധിപത്യത്തെ വിജയിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
നിലവിലെ ദേശീയ സർവ്വേ ഫലങ്ങൾ യുഡിഎഫിന്റെ വിജയം വ്യക്തമാക്കുന്നുണ്ടെന്ന് സതീശൻ ചൂണ്ടിക്കാട്ടി. നേരത്തെ യുഡിഎഫിന് കഷ്ടിച്ച് ഭൂരിപക്ഷം പ്രഖ്യാപിച്ചവർ പോലും ഇപ്പോൾ തങ്ങളുടെ നിലപാട് മാറ്റിയിരിക്കുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, കേരളത്തിലെ ചില ‘തട്ടിക്കൂട്ട്’ സർവ്വേകളെ അദ്ദേഹം വിമർശിച്ചു. ഇത്തരം സർവ്വേകൾ നടത്തുന്നവർ സ്വന്തം വിശ്വാസ്യത തന്നെയാണ് ഇല്ലാതാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.







