Spread the love

ജമാഅത്തെ ഇസ്ലാമിയുടെ യുഡിഎഫ് പിന്തുണയെക്കുറിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നടത്തിയ പരാമർശത്തില്‍ മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

video
play-sharp-fill

പിണറായിയും ജമാഅത്തെ ഇസ്ളാമിയും തമ്മില്‍ മുമ്ബ് പരസ്യമായി ചർച്ച നടത്തിയെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. സിപിഎം നേതാക്കളുടെ മുൻ പ്രസ്താവനകള്‍ ഉയർത്തിയാണ് പ്രതിപക്ഷ നേതാവിന്റെ മറുപടി. സിപിഎമ്മിന് പിന്തുണ കൊടുത്തപ്പോള്‍ വെല്‍ഫെയർ പാർട്ടി മതേതര പാർട്ടി. യുഡിഎഫിന് പിന്തുണ നല്‍കുമ്ബോള്‍ വർഗീയ പാർട്ടി എന്നതാണ് സിപിഎം നിലപാടെന്ന് വിഡി സതീശൻ രൂക്ഷഭാഷയില്‍ വിമർശിച്ചു.

മദനിയെ വർഗീയവാദി എന്ന് വിളിച്ചവർക്ക് പിഡിപി പിന്തുണയില്‍ ഒരു കുഴപ്പവുമില്ല. സിപിഎമ്മിന് ഓന്തിനെപ്പോലെ നിറം മാറുന്ന ഇരട്ടത്താപ്പാണെന്നും സതീശൻ കുറ്റപ്പെടുത്തി. വെല്‍ഫെയർ പാർട്ടിയുമായി യുഡിഎഫ് ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group