
തിരുവനന്തപുരം : സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ രൂക്ഷമാകുന്നു. നിയമസഭയിൽ മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ പദ്ധതിയെ ചൊല്ലി വാക്പോര്. പിൻവലിക്കാൻ ആണോ പദ്ധതയിയിൽ ഒപ്പിട്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇതോടെ മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ഇപ്പോൾ പിഎം ശ്രീ ഇല്ലെന്നും പദ്ധതി നടപ്പായിട്ടില്ലെന്നുമാണ് പിണറായിയുടെ മറുപടി. പിഎം ശ്രീ നടപ്പാക്കേണ്ടതില്ലെന്ന് നയപരമായ തീരുമാനമാണെന്ന് പിണറായി പറഞ്ഞു. ഞങ്ങൾ നടപ്പാക്കിയില്ല. നിങ്ങൾ നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും പിണറായി പറഞ്ഞു.
എസ്എസ്കെ ഫണ്ട് തടഞ്ഞത് കൊണ്ടാണ് ഒപ്പ് വെച്ചതെന്നും പിണറായി വിശദീകരിച്ചതോടെ പിണറായിയെ പരിഹസിച്ചു ഭരണ പക്ഷം രംഗത്തെത്തി. എൻഇപി നടപ്പാക്കില്ലെന്ന് കേരളം നേരത്തെ തീരുമാനിച്ചു. ഇമ്മാതിരി ആളെ കൊണ്ട് വച്ചാൽ നിങ്ങൾ അപകടത്തിലാകുമെന്ന് പിണറായിയും തിരിച്ചടിച്ചു. എട്ട് മാസമായി നടപടി എടുത്തില്ലെന്ന് പിണറായി പറഞ്ഞു. എന്നാൽ ആർഎസ്എസിന് കീഴടങ്ങി ഒപ്പിട്ടുവെന്ന് സതീശൻ തിരിച്ചടിച്ചു. ഞങ്ങൾ നടപ്പാക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും എൻഇപി ഒരിക്കലും നടപ്പാക്കില്ലെന്നും സതീശൻ മറുപടി പറഞ്ഞു.






