play-sharp-fill
കൊറോണ വൈറസിനെതിരെയുള്ള വാക്‌സിന്റെ ട്രയൽ റൺ ഇന്നു ആരംഭിക്കും: 45ഓളം ചെറുപ്പക്കാരായ ആളുകളിലാണ് ആദ്യ ഘട്ടത്തിൽ ട്രയൽ റൺ നടത്തുന്നത്

കൊറോണ വൈറസിനെതിരെയുള്ള വാക്‌സിന്റെ ട്രയൽ റൺ ഇന്നു ആരംഭിക്കും: 45ഓളം ചെറുപ്പക്കാരായ ആളുകളിലാണ് ആദ്യ ഘട്ടത്തിൽ ട്രയൽ റൺ നടത്തുന്നത്

സ്വന്തം ലേഖകൻ

വാഷിങ്ടൺ: തിരഞ്ഞെടുത്ത ആദ്യ ആൾക്ക് തിങ്കളാഴ്ച മുതൽ വാക്‌സിൻ നൽകുന്ന നടപടിക്രമങ്ങൾ ആരംഭിക്കും. അമേരിക്കയുടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഹെൽത്ത് ആണ് ഈ പദ്ധതിക്ക് വേണ്ട സാമ്പത്തിക സഹായങ്ങൾ നൽകിയിരിക്കുന്നത്.


 

സിയാറ്റിലെ വാഷിങ്ടൺ ഹെൽത്ത് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ട്രയൽ ചികിത്സ നടക്കുന്നത്, വാക്‌സിൻ പൂർണമായും ഫലപ്രദമാണോ എന്ന പരിശോധനകൾക്ക് ഒരു കൊല്ലം മുതൽ ഒന്നര കൊല്ലം വരെ എടുക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ സൂചിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

45ഓളം ചെറുപ്പക്കാരായ ആളുകളിലാണ് ആദ്യ ഘട്ടത്തിൽ ട്രയൽ റൺ നടത്തുക, വ്യത്യസ്ത ആളവുകളിലാണ് ഇവർക്ക് കൊറോണ വാക്‌സിന്റെ ഡോസുകൾ നൽകുന്നത്. കാര്യമായ പാർശ്വ ഫലങ്ങൾ ഒന്നും തന്നെയില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഈ ട്രയൽ പരിശോധനയുടെ പ്രധാന ഉദ്ദേശം, ഈ ഘട്ടത്തിന് ശേഷം കൂടുതൽ ആളുകൾക്ക് കൊറോണ വാക്‌സിൻ നൽകുന്നതിനുളള നടപടി ക്രമങ്ങൾ സ്വീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ട്.

 

കാര്യമായ പാർശ്വ ഫലങ്ങൾ ഒന്നും തന്നെയില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഈ ട്രയൽ പരിശോധനയുടെ പ്രധാന ഉദ്ദേശം, ഈ ഘട്ടത്തിന് ശേഷം കൂടുതൽ ആളുകൾക്ക് കൊറോണ വാക്‌സിൻ നൽകുന്നതിനുളള നടപടി ക്രമങ്ങൾ സ്വീകരിക്കാനാണ് ലക്ഷ്യമിടുന്നത്.