video
play-sharp-fill

പാമ്പുകടിയേറ്റ വാവ സുരേഷ് കണ്ണു തുറന്നു: പ്രാർത്ഥനകൾ ഫലം കാണുന്നു: ജീവിതം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിൽ വാവ ഫാൻസ്

പാമ്പുകടിയേറ്റ വാവ സുരേഷ് കണ്ണു തുറന്നു: പ്രാർത്ഥനകൾ ഫലം കാണുന്നു: ജീവിതം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിൽ വാവ ഫാൻസ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ഇരുന്നുറ്റിയമ്പതാം തവണയും പാമ്പിന്റെ വിഷത്തിന് വാവാ സുരേഷിനെ തോൽപ്പിക്കാൻ സാധിച്ചില്ല..! അണലിയുടെ വിഷത്തോട് പോരാടി ഒടുവിൽ വാവാ സുരേഷ് തന്നെ വിജയിച്ചു.

പാമ്പുകടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മള്‍ട്ടി ഡിസിപ്ലിനറി ഐസിയുവില്‍ കഴിഞ്ഞിരുന്ന സുരേഷ് കണ്ണു തുറന്നു. വാവ സുരേഷിന്‍റെ നിലയില്‍ നേരിയ പുരോഗതി വന്നതായി ഡോക്ടർമാർ അറിയിച്ചു. എന്നാല്‍ അപകടനില പൂർണമായും തരണം ചെയ്തുവെന്ന് പറയാനായിട്ടില്ലെന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്ത 72 മണിക്കൂറുകള്‍ വാവ സുരേഷിന്‍റെ ആരോഗ്യനില സംബന്ധിച്ച്‌ നിര്‍ണ്ണായകമാണ് എന്നാണ് മെഡിക്കല്‍ കോളേജില്‍ നിന്നു പുറത്ത് വരുന്നത്. മരുന്നുകളോട് ശരീരം മികച്ച രീതിയിലാണ് പ്രതികരിക്കുന്നത്. ഇത് ഏറെ പ്രതീക്ഷ നൽകുന്നതാണ് എന്ന നിലപാടാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

കല്ലേറത്തെ ഒരു വീട്ടില്‍ നിന്നും കുപ്പിയിലാക്കിയ അണലിയെ നാട്ടുകാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വാവ പുറത്തെടുക്കുകയായിരുന്നു. ഇതിനിടെയാണ് വാവയുടെ കൈയ്യില്‍ കടിയേറ്റത്. കൈയ്യിലുണ്ടായിരുന്ന മരുന്നുപയോഗിച്ച്‌ പ്രഥമിക ശൂശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് ശേഷം വാവ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാകുകയായിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ ജംഗ്ഷനില്‍ വച്ചാണ് വാവയ്ക്ക് കടിയേറ്റത് എന്നാണ് വിവരം.