Spread the love

തിരുവനന്തപുരം: വാർഷിക പരീക്ഷകളില്‍ മിനിമം മാർക്ക് ലഭിക്കാത്ത വിദ്യാർത്ഥികള്‍ക്കുള്ള സ്പെഷ്യല്‍ ക്ലാസുകള്‍ ആരംഭിച്ചു.ബാലാവകാശ കമ്മിഷന്റെ ഉത്തരവിനെ തുടർന്ന് സ്പെഷല്‍ ക്ലാസുകളുടെ സമയം രാവിലെ 7.30 മുതല്‍ 10.30 വരെയാക്കി പുനഃക്രമീകരിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ പുറത്തിറക്കി

video
play-sharp-fill

.5 മുതല്‍ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷയില്‍ 30ശതമാനം മാർക്ക് നേടാത്ത വിദ്യാർഥികള്‍ക്കാണ് പഠനപിന്തുണ നല്‍കുന്നതിന്റെ ഭാഗമായി സ്പെഷ്യല്‍ ക്ലാസുകള്‍ നടക്കുന്നത്.

മിനിമം മാർക്ക് നേടാനാകാത്ത വിഷയങ്ങളില്‍ ഈ മാസം 27 വരെ 3 മണിക്കൂർ വീതംമാണ് ക്ലാസ്. ഇതിനു ശേഷം സ്കൂള്‍തലത്തില്‍ തന്നെ ചോദ്യപ്പേപ്പർ തയാറാക്കി അതാത് വിഷയങ്ങളില്‍ സേ പരീക്ഷ നടത്തും. പരീക്ഷ മൂല്യനിർണയം നടത്തി ഇവരെക്കൂടി ഉള്‍പ്പെടുത്തി മേയ് 2ന് ക്ലാസ് സ്ഥാനക്കയറ്റ പട്ടിക പ്രസിദ്ധീകരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികള്‍ അടുത്ത ക്ലാസിലേക്ക് എത്തും മുൻപ് നിലവിലെ ക്ലാസില്‍ നിശ്ചിത നിലവാരം നേടിയെന്ന് ഉറപ്പാക്കേണ്ടതുണ്ട്. വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് 5 മുതല്‍ 9 വരെ ക്ലാസുകളില്‍ മിനിമം മാർക്ക് സമ്ബ്രദായം നടപ്പാക്കിയത്. പുതിയ അധ്യയന വർഷം മുതല്‍ എസ്‌എസ്‌എല്‍ സിക്കും എല്ലാ വിഷയങ്ങള്‍ക്കും എഴുത്തു പരീക്ഷയില്‍ 30% മാർക്ക് നേടുന്നവർ മാത്രമാണ് വിജയിക്കാൻ കഴിയുക.