video
play-sharp-fill

നിമയുടെ നിലവിളി കേട്ട് അമ്മയും സമീപത്തെ കടയിലെ ജീവനക്കാരും ഓടിയെത്തിയപ്പോൾ കണ്ടത്  നിലത്ത് വീണ് കിടക്കുന്ന അമ്മയേയും കുഞ്ഞിനെയും ; വർക്കലയിൽ ഫ്‌ളാറ്റിന്റെ മുകളിൽ നിന്നും വീണ് യുവതിയ്ക്ക് ദാരുണാന്ത്യം : അപകടം സംഭവിച്ചത് കയ്യിൽ നിന്നും വഴുതിപ്പോയ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ; ആറുമാസം പ്രായമായ കുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : വർക്കലയിൽ ഫ്‌ളാറ്റിന്റെ മുകളിൽ നിന്നും താഴേക്ക് വീണ് യുവതിയ്ക്ക് ദാരുണാന്ത്യം. അമ്മ മരണപ്പെട്ടു. അപകടത്തിൽ ആറു മാസം പ്രായമുള്ള കുഞ്ഞ് രക്ഷപ്പെട്ടത് അത്ഭുതകരമായി. ഇടവ ഐ.ഒ.ബി ബാങ്കിന് സമീപത്തുള്ള ഫ്‌ളാറ്റിലാണ് സംഭവം.

അമ്മയുടെ കൈയ്യിൽ നിന്നും കുട്ടി വഴുതി താഴേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ അമ്മ നിമയുടെ നിലവിളി കേട്ട് നിമയുടെ അമ്മയും തൊട്ടടുത്ത കടയിലെ ജീവനക്കാരും ഓടി എത്തിയപ്പോൾ അമ്മയും കുഞ്ഞും നിലത്തു കിടക്കുന്നതാണ് കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു, എന്നാൽ നിമയുടെ ജീവൻ രക്ഷിക്കാൻ സാധിക്കാതെ വരികെയായിരുന്നു. നിമയുടെ തലയിൽ ആറുപൊട്ടലുകൾ ഉള്ളതായി കണ്ടു.കുട്ടിക്ക് സാരമായ പരിക്കുകൾ മാത്രമേ ഉള്ളു. സീനത്തിന്റെ മകളാണ് മരിച്ച നിമ. നിമയുടെ ഭർത്താവ് അബു ഫസൽ ദുബായിൽ ആണ്‌

Tags :