video
play-sharp-fill
ട്രോളുണ്ടാക്കുന്നവർക്കും അമ്മയും പെങ്ങളും ഉണ്ടെന്ന ഓർമ്മ വേണം ; ജോളിയുടെ പേരിലിറക്കുന്ന ട്രോളുകൾ വേദനാജനകമെന്ന് വനിതാ കമ്മീഷൻ

ട്രോളുണ്ടാക്കുന്നവർക്കും അമ്മയും പെങ്ങളും ഉണ്ടെന്ന ഓർമ്മ വേണം ; ജോളിയുടെ പേരിലിറക്കുന്ന ട്രോളുകൾ വേദനാജനകമെന്ന് വനിതാ കമ്മീഷൻ

 

സ്വന്തം ലേഖിക

തിരുവനന്തപുരം: കൂടത്തായിയിലെ കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജോളിയുടെ പേരിൽ സ്ത്രീ സമൂഹത്തെ അടച്ചാക്ഷേപിച്ചുകൊണ്ട് സോഷ്യൽ മീഡിയകളിൽ വരുന്ന ട്രോളുകൾ വേദനാജനകമാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ.

തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. പുരുഷൻമാർ നടത്തുന്ന കൊലപാതകങ്ങളുടെ പേരിൽ പുരുഷ സമൂഹത്തെ മൊത്തത്തിൽ ആരും ആക്ഷേപിക്കാറില്ല. സ്‌നേഹം നിരസിച്ചതിന്റെ പേരിലും വിവാഹഭ്യർത്ഥന നിരസിച്ചതിന്റെ പേരിലും അകാരണമായ സംശയത്തിന്റെ പേരിലും നിരവധി പുരുഷൻമാർ കാമുകിമാരേയും ഭാര്യമാരേയും ആസിഡൊഴിച്ചും പെട്രോളൊഴിച്ചും കുത്തിയും വെട്ടിയും കൊല ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ പേരിൽ ആരും പുരുഷസമൂഹത്തെ മൊത്തത്തിൽ കൊലയാളികളായി മുദ്ര കുത്താറില്ല. സോഷ്യൽ മീഡിയയിൽ അനാവശ്യ ട്രോളുകളുണ്ടാക്കി പ്രചരിപ്പിക്കുന്നവർ സ്വന്തം അമ്മയെ കുറിച്ചും സഹോദരിമാരെക്കുറിച്ചും ചിന്തിക്കണമെന്നും കമ്മീഷൻ പറഞ്ഞു.