സംസ്ഥാനത്ത് ഇനി വനിതാ പൊലീസ് ഇല്ല ; എല്ലാവരും പൊലീസുകാർ മാത്രം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി വനിതാ പൊലീസ് ഇല്ല. കേരള പൊലീസിൽ ഇനി എല്ലാവരും പൊലീസുകാർ മാത്രം. വനിതാ പൊലീസ് എന്ന് ഔദ്യോഗിക സ്ഥാനങ്ങൾക്ക് മുൻപിൽ ചേർക്കുന്ന രീതി ഇനിയുണ്ടാവില്ല. നടപടി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ്.

രണ്ട് വിഭാഗങ്ങളാണ് ഇപ്പോൾ വനിതാ പൊലീസിൽ ഉള്ളത്. 1995ന് മുൻപ് സേനയിൽ എത്തിയവരും, അതിന് ശേഷമെത്തിയവരും. വനിതാ പൊലീസ് കോൺസ്റ്റബിൾ, വനിതാ ഹെഡ് കോൺസ്റ്റബിൾ, വനിതാ എസ്‌ഐ, വനിതാ സിഐ, വനിതാ ഡി.വൈ.എസ.്പി എന്നിങ്ങനെയാണ് വനിതാ പൊലീസുകാരെ മുൻപ് അഭിസംബോധന ചെയ്തിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, 2011ൽ വനിതാ പൊലീസ് കോൺസ്റ്റബിളിന്റെ പേര് സിവിൽ പൊലീസ് ഓഫീസറെന്നും, ഹെഡ് കോൺസ്റ്റബിളിന്റെ പേര് സീനിയർ സിവിൽ പൊലീസ് ഓഫീസറെന്നുമാക്കി.ബറ്റാലിയനുകളിൽ വനിതയെന്ന പദം ഒഴിവാക്കി പൊലീസ് കോൺസ്റ്റബിളും ഹവിൽദാറുമാക്കി. പക്ഷേ, വനിതാ പൊലീസുകാർ സ്ഥാനപ്പേരിന് മുൻപിൽ വനിത എന്നുപയോഗിക്കുന്നത് തുടർന്ന് വന്നിരുന്നു.